Kerala
ദിവ്യ പി ദേവിനും നിര്‍മ്മലിനും സിസിബിഐയുടെ യുവജന പുരസ്കാരങ്ങള്‍
ദിവ്യ പി ദേവിനും നിര്‍മ്മലിനും സിസിബിഐയുടെ യുവജന പുരസ്കാരങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിസിബിഐ യുവജന കമ്മീഷന്‍റെ ഈ വര്‍ഷത്തെ ദേശീയ യുവജന പുരസ്കാരത്തിന് കേരളത്തില്‍ നിന്നും ആലപ്പുഴ രൂപതാ അംഗം ഡോക്ടര്‍ നിര്‍മ്മല്‍ ഔസേപ്പച്ചനും, ദിവ്യ പി. ദേവും അര്‍ഹരായി.
തുമ്പോളി ക്രൈസ്റ്റ് ഭവനില്‍ ക്രൈസ്റ്റ് കോളേജ് ഡയറക്ടര്‍ ബി എസ് ഔസേപ്പച്ചനും വിനീത് യുടെയും മകനാണ് നിര്‍മ്മല്‍. തുമ്പോളി സെന്‍റ് തോമസ് ഇടവക അംഗം. വ്ലാത്താങ്കര സ്വര്‍ഗ്ഗാരോപിത ഇടവക അംഗം ആയ ദിവ്യ നെയ്യാറ്റിന്‍കര രൂപതയില്‍ അഞ്ചപ്പം പദ്ധതിയുടെ അമരക്കാരില്‍ ഒരാളാണ്. ഭര്‍ത്താവ് പ്രിന്‍.എസ്.മണി. ആന്‍സാവിയോ, ആഗ്നസ് ഡിയോ , എയ്ഞ്ചല്‍ പൗലോ എന്നിവര്‍ മക്കള്‍.