World

ദിവ്യകാരുണ്യ തിരുനാൾ സമ്മാനവുമായി ഉക്രൈനിൽ നിന്നും സിസ്റ്റേഴ്സ്

"തിരുവോസ്തിയായി എന്നിൽ അണയും..." എന്ന മലയാള ഗാനം...

സ്വന്തം ലേഖകൻ

ഉക്രൈൻ: ഉക്രൈനിൽ നിന്നുള്ള SJSM (sisters of St. Joseph of St. Marc) സിസ്റ്റേഴ്സിന്റെ ഗാനങ്ങളും ആലാപനശൈലിയും ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ്. ‘നാവിൽ ഈശോ തൻ നാമം’ എന്ന ഗാനം പാടി മലയാളി ഹൃദയങ്ങളിൽ ചേക്കേറിയ അവർ ഇത്തവണ എത്തിയിരിക്കുന്നത് ഒരു ദിവ്യകാരുണ്യ ഗീതവുമായിട്ടാണ്.

ഉക്രൈനിൽ ‘കോർപ്പസ് ക്രിസ്റ്റി’ ആഘോഷിക്കുന്ന ദിവസം “തിരുവോസ്തിയായി എന്നിൽ അണയും…” എന്ന മലയാള ഗാനം (കവർ വേർഷൻ) യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുകയാണ്. ‘ദിവ്യകാരുണ്യ ആരാധന’ കാരിസം ആയിട്ടുള്ള അവരുടെ കോൺഗ്രിഗേഷന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാള ഗാനമാണിത്. ഗാനത്തോടൊപ്പം അതിമനോഹരമായ വീഡിയോ ചിത്രീകരണവും നടത്തിയിട്ടുണ്ട്. സിസ്റ്റേഴ്സ് താമസിക്കുന്ന ഗ്രാമത്തിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്തുകൊണ്ടുള്ള ഒരു ചിത്രീകരണമാണ് ഇതിലുള്ളത്.

ഗാനം പാടിയിരിക്കുന്നത് സിസ്റ്റർ മരീനയാണ്. കീബോർഡും വയലിനും കൈകാര്യം ചെയ്തിരിക്കുന്നത് സിസ്റ്റർ നതൽക. സിസ്റ്റർ ലോറയും ക്രിസ്റ്റീനയും ഗിത്താറും, സിസ്റ്റർ എറിക്ക ഡ്രംസും വായിച്ചിരിക്കുന്നു. ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിങ്ങും ഒക്കെ സിസ്റ്റേഴ്സ് തന്നെയാണ് ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

തങ്ങളുടെ കാരിസത്തിന്റെ ഭാഗമായിട്ടാണ് ഇവർ മ്യൂസിക് മിനിസ്ട്രി ആരംഭിച്ചത്. ഇടവകകൾ തോറുമുള്ള വചനപ്രഘോഷണവും നടത്തുന്നുണ്ട്. വചനപ്രഘോഷണത്തെ കൂടുതൽ ആഴപ്പെടുത്താനാണ് സംഗീത ശുശ്രൂഷ ആരംഭിച്ചത്. അത് പിന്നീട് വളർന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പല ഇടങ്ങളിലും സംഗീത ശുശ്രൂഷയുടെ ഭാഗമായി ഇവർ പോകുന്നുണ്ട്. ഹിബ്രു, ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രൈൻ, റഷ്യൻ, ഭാഷകളിൽ സംഗീത ശുശ്രുഷ ചെയ്യുന്നുണ്ട്. മലയാളിയായ സുപ്പീരിയർ സിസ്റ്റർ ലിജിപയ്യപ്പള്ളിയുടെ സ്വാധീനമാണ് മലയാളം ഗാനങ്ങൾ പഠിക്കുവാൻ ഇവർക്ക് പ്രേരണ ആകുന്നത്.

സിസ്റ്റർമാരുടെ മ്യൂസിക് മിനിസ്ട്രിയിൽ സപ്പോർട്ട് ചെയ്യുന്ന വിയന്നയിൽ സംഗീത വിദ്യാർത്ഥിയായ ജാക്സൺ സേവ്യറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വന്നിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker