ദളിത് ക്രൈസ്തവരായ കലാകാരന്‍മാക്ക് സഭയില്‍ നിന്ന് പ്രോത്സാഹനം അത്യാവശ്യം; കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ
ദളിത് ക്രൈസതവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്സിന്റെ ഉദ്ഘാടന കര്‍മ്മം...
അനിൽ ജോസഫ്
തിരുവനന്തപുരം: ദളിത് ക്രൈസ്തവരായ കലാകാരന്‍മാര്‍ക്ക് സഭയില്‍ നിന്ന് പ്രോസ്ത്സാഹനവും പിന്തുണയും അത്യാവശ്യമെന്ന് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ. ദളിത് ക്രൈസ്തവ വിഭാഗത്തിന് കരുതലും കരുത്തും പകരേണ്ടത് ആവശ്യമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പട്ടം തിരുസന്നിധിയില്‍ കെ.സി.ബി.സി.യുടെ എസ്.സി/എസ്.റ്റി. ബി.സി. കമ്മിഷന്റെ നേതൃത്വത്തില്‍ ദളിത് ക്രൈസതവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍.
കെ.സി.ബി.സി.യുടെ എസ്.സി/എസ്.റ്റി. ബി.സി. കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ.ജേക്കബ് മുരിക്കന്‍ മുഖ്യസന്ദേശം നല്‍കി. കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ഡി.സി.എം.എസ്. പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, മോണ്‍.വര്‍ക്കി ആറ്റുപുറം, ഡി.സി.എം.എസ്. മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍, സിസ്റ്റര്‍ അല്‍ഫോണ്‍സ തോട്ടുങ്കല്‍, ഡി.സി.എം.എസ്. ജനറല്‍ സെക്രട്ടറി എന്‍.ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group