Diocese

ദരിദ്രരുടെ പട്ടിണിമാറ്റുവാന്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നത് പൊളളയാണ്; ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍

ദരിദ്രരുടെ പട്ടിണിമാറ്റുവാന്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നത് പൊളളയാണ്; ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ദരിദ്രരുടെ പട്ടിണിമാറ്റുവാന്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നത് പൊളളയായ ന്യായീകരണം മാത്രമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ നടന്നുവന്ന ദ്വിദിന നിഡ് വാര്‍ഷികാഘോഷം “ഗ്രാമ്യ 2019” ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. സര്‍ക്കാര്‍ പദ്ധതികള്‍ പലതും നാട്ടിലുണ്ടെങ്കിലും അതൊന്നും ദരിദ്രന് ലഭിക്കുന്നില്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. പത്ര പരസ്യങ്ങളില്‍ തിളക്കമുളള ഭരണമെന്ന് പലപ്പോഴും അച്ചടിച്ച് വരുമെങ്കിലും, പാവപ്പെട്ടവന്‍റെ കാര്യത്തില്‍ തിളക്കം ശരാശരിക്ക് താഴെയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.ആന്‍സലന്‍ എം.എല്‍.എ., നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആര്‍.ഹീബ, രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയര്‍ കോ ഓഡിന്‍േറ്റര്‍ മോണ്‍ ഡി.സെല്‍വരാജന്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫൊറം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് വെട്ടികാട്ടില്‍, രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം.അനില്‍കുമാര്‍, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍.ബി.ആന്‍റോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്ലാല്‍, കാത്തലിക് സിറിയന്‍ ബാങ്ക് മാനേജര്‍ ജേക്കബ് തോമസ്, നിഡ്സ് കമ്മിഷന്‍ സെക്രട്ടറി ഫാ.ക്ലീറ്റസ്, വര്‍ക്കിംഗ് കണ്‍വീനര്‍ ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മികച്ച സ്വയം സഹായ സംഘങ്ങള്‍ക്കുളള അവാര്‍ഡുകളും വിതരണം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker