ത്രിനിത്ത (Trinità) ഷോർട്ട് ഫിലിം അവാർഡ് ദാനം ഓഗസ്റ്റ് 25-ന്
കെ.സി.ബി.സി. ആസ്ഥാനമായ പി.ഒ.സി.യിൽ...
സ്വന്തം ലേഖകൻ
പാലാരിവട്ടം: കെ.സി.ബി.സി. മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ത്രിനിത്ത ഷോർട് ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് ഓഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി അഞ്ചുമണിക്ക് കെ.സി.ബി.സി. ആസ്ഥാനമായ പി.ഒ.സി.യിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ.സിബു ഇരുമ്പിനിക്കൽ അറിയിച്ചു.
മികച്ച ഒന്നാമത്തെ ചിത്രമായി ശ്രീ.ജിൻറ്റൊ തെക്കിനിയത്ത് സംവിധാനം ചെയ്ത “പാക്കി”യും രണ്ടാമത്തെ ചിത്രമായി ശ്രീ.ഗിരീഷ് മക്രേരി സംവിധാനം ചെയ്ത “പുല്ലാഞ്ഞി”യും മൂന്നാമത്തെ ചിത്രമായി ശ്രീ.ബെൻജിത് ബേബി സംവിധാനം ചെയ്ത “സോറി”യും തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, മികച്ച സംവിധായകനായി ഗിരീഷ് മക്രേരിയും (പുല്ലാഞ്ഞി); മികച്ച ഛായാഗ്രാഹകനായി പ്രജി വെങ്‌ഗാടും (പുല്ലാഞ്ഞി); മികച്ച എഡിറ്ററായി ക്രിസ്റ്റി സെബാസ്റ്റ്യൻ (ഷേഡ്‌സ് ഓഫ് ബ്ലാക്ക്); മികച്ച പശ്ചാത്തല സംഗീതത്തിന് നോബിൾ പീറ്ററും (ദി ലാസ്റ്റ് ഡ്രോപ്); മികച്ച തിരക്കഥാകൃത്തായി വിശാൽ വിശ്വനാഥനും (കുഞ്ഞാപ്പി); മികച്ച നടിയായി സ്റ്റെഫി ലിയോണും (മെയാ കുൾപ്പ) തെരഞ്ഞെടുക്കപ്പെട്ടു. ജൂറിയുടെ പ്രത്യേക പരാമർശത്തിന് മികച്ച ബാലതാരം അനൈഷ ശർമയും (ഷെയ്ഡ്സ് ഓഫ് ബ്ലാക്ക്) അർഹതനേടി.
ശ്രീ.കെ.ജി.ജോർജ്, ശ്രീ.ജോൺ പോൾ, ശ്രീ.ശിവപ്രസാദ് കവിയൂർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.
ഓഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി നടക്കുന്ന അവാർഡ് ദാന സമ്മേളനത്തിൽ ശ്രീ.കെ.ജി. ജോർജ് മുഖ്യാതിഥി ആയിരിക്കും, ശ്രീ.ജോൺ പോൾ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കും. തുടർന്ന്, മാധ്യമ കമ്മീഷൻ വൈസ് ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അവാർഡുകൾ സമ്മാനിക്കും.