Kerala
തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ സാംസ്ക്കാരിക നായകൻമാർ അഭിപ്രായം പറയണം
ജനകീയ കൂട്ടായ്മ നടത്തുന്ന സത്യാഗ്രഹ സമരത്തിന് മൈനോറിറ്റി സൊസൈറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു...
ജോസ് മാർട്ടിൻ
തോട്ടപ്പള്ളി/ആലപ്പുഴ: തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ സാംസ്ക്കാരിക നായകൻമാർ അഭിപ്രായം പറയണമെന്ന് കേരള മൈനോറിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി.
60-ാം ദിവസത്തെ സത്യാഗ്രഹ സമരം കേരള മൈനോറിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി സംസ്ഥാന ജന:സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന നമ്മുടെ സാംസ്കാരിക നായകൻമാർ ഈ വിഷയത്തിൽ അഭിപ്രായം പറയണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തോട്ടപ്പള്ളി കടലിൽ നിന്ന് മണൽ ശേഖരിച്ച് സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ നടത്തുന്ന സത്യാഗ്രഹ സമരത്തിന് മൈനോറിറ്റി സൊസൈറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു.