തേവൻപാറയിൽ മതബോധനം ഇനി സ്മാർട്ടായി “സ്മാർട്ട് ക്ലാസ്റൂമിൽ”
തേവൻപാറയിൽ മതബോധനം ഇനി സ്മാർട്ടായി "സ്മാർട്ട് ക്ലാസ്റൂമിൽ"
സ്വന്തം ലേഖകൻ
തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ ദേവാലയത്തിൽ മതബോധനം ഇനിമുതൽ സ്മാർട്ടായി സ്മാർട്ട് ക്ലാസ്റൂമുകളിൽ നടക്കും. വചന ബോധന സമതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്മാർട്ട് ക്ലാസ്റൂം ഇടവക വികാരി ഫാ. ഫ്രാൻസിസ് സേവ്യർ നാടമുറിച്ച് ഉത്ഘാടനം ചെയ്തു.
വിദ്യാസ്ഥികളിൽ സഭാ കമ്പം മാറ്റുക, ന്യൂതന പഠന രീതികൾ പരിശീലിപ്പിക്കുക, കരാട്ടെ, സംഗീത ഉപകരണ ക്ലാസുകൾ, അബാക്കസ്, മാനേഴ്സ് ക്ലാസുകൾ, ടീനേജ് ക്ലാസുകൾ,
വിശ്വാസപരമായ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവയാണ് സ്മാർട്ട് ക്ലാസ്റും പദ്ധതിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഹെഡ്മാസ്റ്റർ ശ്രീ. വിജയനാഥ് അധ്യക്ഷത വഹിച്ച സ്മാർട്ട് ക്ലാസ്റും ഉദ്‌ഘാടന സമ്മേളനത്തിൽ പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ. രാജേഷ്. ആർ, ശ്രീ. ബിജു, വിദ്യാർഥി പ്രതിനിധി ജിഷ ജെ. ജോസ്, ജോസ് ആനപ്പെട്ടി, സുസ്മിൻ എസ്.ടി എന്നിവർ പ്രസംഗിച്ചു.
God bless you