തെക്കന്‍ കുരിശുമലയ്ക്ക് പുതിയ മുഖം; കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
തെക്കന്‍ കുരിശുമലയ്ക്ക് പുതിയ മുഖം; കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി തുകയായ ഒരു കോടി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം, കഫേറ്റേരിയ, ടോയിലറ്റ് ബ്ലോക്ക് എന്നിവയാണ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്.
ഒരോ വര്‍ഷവും വര്‍ദ്ധിച്ച് വരുന്ന തീര്‍ത്ഥാടകരുടെ എണ്ണമനുസരിച്ച് കുരിശുമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിക്ക് പൂര്‍ത്തീകരിച്ചത്. ടൂറിസം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെമ്പാടുമാളള തീര്‍ത്ഥാടകര്‍ക്ക് കുരിശുമലയില്‍ എത്താനുളള സാഹചര്യമൊരുക്കി കുരിശുമല വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍, വെളളറട പഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.