തൂത്തുക്കുടി വെടിവെയ്പ്പ് – ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭ്യമാക്കണം; കെ.ആർ.എൽ.സി.സി.
തൂത്തുക്കുടി വെടിവെയ്പ്പ് - ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭ്യമാക്കണം; കെ.ആർ.എൽ.സി.സി.
സ്വന്തം ലേഖകൻ
എറണാകുളം: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭിക്കണമെന്ന് കെ.ആർ.എൽ.സി.സി. സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംരക്ഷണവും സമാധാനവും എല്ലാവിഭാഗങ്ങളെയും പോലെ ക്രൈസ്തവരുടെയും അവകാശമാണെന്ന് കെ.ആർ.എൽ.സി.സി. ഓർമ്മിപ്പിക്കുന്നു.
കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫാ. അഗസ്റ്റിൻ മുള്ളൂർ. ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, ആൻറണി ആൽബർട്ട്, സ്മിത ബിജോയ്, ആൻറണി നൊറോന എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രപതിക്കും തമിഴ്നാട് സർക്കാരിനു൦ കെ.ആർ.എൽ.സി.സി. പ്രതിഷേധ സന്ദേശം അയക്കുകയും ചെയ്തു.
ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്നുവരികയായിരുന്ന സമരത്തിന്റെ നൂറാം നാൾ പ്രതിഷേധിച്ചവർക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
തൂത്തുകുടി രൂപതയിലെ വൈദികനായ ഫാ. ജയശീലനു൦ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖ്യമന്ത്രി ശ്രീ ഇടപ്പാടി കെ പളനിസാമി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.