India

തൂത്തുക്കുടി രൂപതയ്ക്ക് പുതിയ മെത്രാന്‍

തൂത്തുക്കുടി രൂപതയ്ക്ക് പുതിയ മെത്രാന്‍

സ്വന്തം ലേഖകൻ

ചെന്നെ : തമിഴ്നാട്ടിലെ തൂത്തുക്കുടി രൂപതയുടെ പുതിയ മെത്രാനായി റവ.ഡോ.സ്റ്റീഫന്‍ അന്തോണി പിള്ളയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. തൂത്തുക്കുടി രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് യോന്‍ അംബ്രോസിന്റെ സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടായിരുന്നു ജനുവരി 17-Ɔο തീയതി വ്യാഴാഴ്ച പാപ്പായുടെ പുതിയ നിയമനം.

നിയുക്ത മെത്രാന്‍ റവ.ഡോ.സ്റ്റീഫന്‍ അന്തോണി പിള്ള വെല്ലൂര്‍ രൂപതാംഗമാണ്. രൂപതയുടെ മതബോധനകേന്ദ്രത്തിന്റെയും ധ്യാനകേന്ദ്രത്തിന്റെയും ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.

ചെന്നെയിലെ സാന്തോം സെമിനാരിയില്‍നിന്നും തത്വശാസ്ത്രവും, തിരുച്ചിറപ്പിള്ളിയിലെ സെന്റ് പോള്‍സ് സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി, 1979-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍നിന്നും ബൈബിള്‍ വിജ്ഞാനീയ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker