Parish
തൂങ്ങാപാറ കൊച്ചുത്രേസ്യ ദേവാലയം ഫെയ്സ് മാസ്കുകളും, ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു
ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും, അര്‍ഹരായ മറ്റ് നാട്ടുകാര്‍ക്കും സഹായം എത്തിച്ചു...
അനിൽ ജോസഫ്
കാട്ടാക്കട: തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യ ദേവാലയത്തിലെ ഇന്റെഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫെയ്സ് മാസ്കുകളും, ഭക്ഷ്യ കിറ്റുകളും രോഗികള്‍ക്കുളള സഹായവും വിതരണം ചെയ്തു. ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇടവകയില്‍ തയ്യല്‍ അറിയാവുന്ന വിശ്വാസികളുടെ വീടുകളില്‍ തുന്നിയെടുത്ത ഫെയ്സ് മാസ്ക്കുകളാണ് വിതണം നടത്തിയത്. ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും, അര്‍ഹരായ മറ്റ് നാട്ടുകാര്‍ക്കും സഹായം എത്തിച്ചു. സിസ്റ്റര്‍ മേരി, നിഡ്സ് ആനിമേറ്റര്‍ പ്രകാശിനി, ഇടവകാംഗമായ മുന്‍പഞ്ചായത്ത് മെമ്പര്‍ മേരി സ്റ്റെല്ല, ലില്ലി, അനിത തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.