Parish
തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം
തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം
വിപിന്‍
ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം ഫാ.ബോസ്കോ തോമസിന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ന ശുശ്രൂഷയ്ക്ക് ശേഷം ഇടവക വികാരി ഫാ.വർഗീസ് പുതുപറമ്പിൽ തിരുനാൾ പതാകയുയർത്തി. തുടർന്ന്, ഫാ.ജോണി പുത്തൻ വീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ഇടവക ജനങ്ങൾ നേതൃത്വം നൽകിയ കലാസന്ധ്യയും ഉണ്ടായിരുന്നു.
തിരുനാളിന് മുന്നോടിയായി വ്യാഴാഴ്ച്ച ഫാ.വിക്ടർ എവരിസ്റ്റസ് നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനം ഉണ്ടായിരുന്നു. ശനിയാഴ്ച ഫാ.ലിജോ ഫ്രാൻസിസിന്റെ കാർമികത്വത്തിൽ ദിവ്യബലിയും, തുടർന്ന് ഭക്തിസാന്ദ്രമായ തിരുസ്വരൂപ പ്രദക്ഷിണവും നടക്കും.
തിരുനാൾ ദിനമായ ഞായറാഴ്ച്ച നെയ്യാറ്റിൻകര രൂപത ചാൻസിലർ റവ.ഫാ.ജോസ് റാഫേലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലിയും, തിരുനാൾ സമാപനവും.