തീര്‍ത്ഥാടകര്‍ക്ക് സ്നേഹവിരുന്നൊരുക്കി കെ.എല്‍.സി.എ.
തീര്‍ത്ഥാടകര്‍ക്ക് സ്നേഹവിരുന്നൊരുക്കി കെ.എല്‍.സി.എ.
കുരിശുമല: നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി കുരിശുമല കയറാനെത്തുന്ന തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് “പാഥേയം” എന്ന പേരില്‍ സൗജന്യ ഭക്ഷണമൊരുക്കി മാതൃകയാകുകയാണ് കെ.എല്‍.സി.എ.നെയ്യാറ്റിന്‍കര രൂപതാ സമിതി.
നിരവധി വര്‍ഷങ്ങളായി തെക്കന്‍ കുരിശുമലയിലും, ബോണക്കാട് കുരിശുമലയിലും അവര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്തുവരുന്നു. ‘ആത്മീയ വിശപ്പിനൊപ്പം ശാരീരികമായ വിശപ്പും ശമിപ്പിക്കുക’ എന്നതാണ് പാഥേയത്തിന്‍റെ ലക്ഷ്യം.
നെയ്യാറ്റിന്‍കര രൂപതയിലെ ലാറ്റിന്‍കാത്തലിക് അസോസിയേഷനും ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷനും സംയുക്തമായാണ് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. വിദൂരങ്ങളില്‍ നിന്ന് കഠിനമായ വേനല്‍ച്ചൂടില്‍ വിശന്നു വലഞ്ഞ് എത്തുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് പാഥേയം.
കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം ക്രമീകരിച്ചിട്ടുള്ള പ്രത്യേക പന്തലില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വളരെ ആദരവോടെയാണ് ഭക്ഷണം വിളമ്പുന്നത്.