Kerala

തീരദേശ ജനതയോടുള്ള നീതി നിഷേധത്തിനെതിരേ കലക്ടറേറ്റിന് മുമ്പിൽ കോഴിക്കോട് രൂപതയുടെ പ്രതിഷേധ കൂട്ടായ്മ

തീരദേശവാസികൾ അനീതിക്കെതിരെ ഉണരുകയാണ് അത് വൈകാതെ ഗർജനമായും പ്രക്ഷോഭമായും രൂപാന്തരപ്പെടും; ഡോ.വർഗീസ് ചക്കാലക്കൽ...

ജോസ് മാർട്ടിൻ

കോഴിക്കോട്: തീരദേശ ജനതയോടുള്ള നീതി നിഷേധത്തിനെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐകദാർഢ്യം പ്രകടിപ്പിച്ച് കലക്ടറേറ്റിൽ കോഴിക്കോട് രൂപതയുടെ പ്രതിഷേധ കൂട്ടായ്മ നടന്നു. കോഴിക്കോട് രൂപതാ മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു. ‘കേരളത്തിന്റെ തീരദേശത്തെയും, ജനതയെയും സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം വിളികളോടെ പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് തീരദേശ ജനതയ്ക്കുള്ളതെന്നും അതിനാൽ ദുരിതത്തിലായ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണെന്നും, അടിസ്ഥാനാവശ്യങ്ങൾ മുൻനിർത്തി വിവിധ രീതിയിലുള്ള സമരരീതികൾ ഏറ്റെടുത്തിട്ടും സർക്കാർ പരിഹാരം കാണുന്നില്ലെന്നും, അനീതിക്കെതിരെ ഉണരുകയാണെന്നും അത് വൈകാതെ ഗർജനമായും പ്രക്ഷോപമായും രൂപാന്തരപ്പെടുമെന്നും പിതാവ് തന്റെ ഉദ്‌ഘാടനം പ്രസംഗത്തിൽ ഓർമപ്പെടുത്തി

കലക്ടറേറ്റിനു മുന്നിൽനടന്ന പരിപാടിയിൽ കോഴിക്കോട് രൂപത വികാർ ജനറൽ ഫാ.ജെൻസൺ പുത്തൻവീട്ടിൽ അധ്യക്ഷതവഹിച്ചു, തിരുവനന്തപുരം അതിരൂപതയിലെ ഫാ.സുജൻ അമൃതം ആമുഖ പ്രഭാഷണം നടത്തി. വിഴിഞ്ഞം തുറമുഖം വികസനമല്ല വിനാശമാണെന്നും, പഠന റിപോർട്ടുകൾ പരിഗണിക്കാതെ പദ്ധതി മുന്നോട്ട് പോയാൽ വലിയ പ്രകൃതി ദുരന്തം കേരളത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ശ്രീ.ജോസഫ് പ്ലേറ്റോ, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ശ്രീ.ഡൊമിനിക്ക് സോളമൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.എൽ.സി. പ്രതിനിധി ശ്രീ.ആൽബർട്ട് ആന്റണി നന്ദിയും പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker