തീരദേശത്ത് സഞ്ചരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പൊതു വിതരണ കേന്ദ്രങ്ങളും ലഭ്യമാക്കണം; കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ
തീരദേശത്ത് സഞ്ചരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പൊതു വിതരണ കേന്ദ്രങ്ങളും ലഭ്യമാക്കണം...
ജോസ് മാർട്ടിൻ
ആലപ്പുഴ: കോവിഡ് 19-ന്റെ ഭാഗമായി തീരദേശങ്ങൾ പൂർണമായും ലോക് ഡൗണിലാകുകയും, കടൽക്ഷോഭം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ തീരദേശത്ത് സഞ്ചരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, പൊതുവിതരണ കേന്ദ്രങ്ങളും ആരംഭിക്കണമെന്ന് കേരള കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്ര കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനസംഖ്യാനുപാതികമായി തീരദേശത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും, പൊതുവിതരണ കേന്ദ്രങ്ങളുടെയും എണ്ണം വളരെ കുറവാണ്, കൂടാതെ ഇന്നത്തെ സാഹചര്യത്തിൽ തീരപ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും, അതിനാൽ ഓരോ കണ്ടെയിൻമെന്റ് സോണിലും സേവനം ലഭ്യമാക്കത്ത വിധം സഞ്ചരിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും, പൊതുവിതരണ കേന്ദ്രങ്ങളും ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ഫാ.സ്റ്റീഫൻ എം.പുന്നക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് സർക്കാരിനോടാവശ്യപ്പെട്ടത്. ഡെന്നി ആൻറണി, ക്ലീറ്റസ് വെളിയിൽ, ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ടി.സി.പീറ്റർകുട്ടി, ജോസഫ് ചാരങ്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.