Kerala

‘തീരം തീരവാസിക്ക്’ എന്ന മുദ്രാവാക്യവുമായി കളക്ടറേറ്റ് പടിക്കൽ പ്രധിഷേധ സൂചനാ സമരം

കടലോര പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണന കുപ്രസിദ്ധമാണെന്ന് കെ.എൽ.സി.എ...

ജോസ് മാർട്ടിൻ

ആലപ്പുഴ: തീരപ്രദേശത്തെ കടലാക്രമണ ഭീഷണിയിൽ കഴിയുന്ന പ്രദേശവാസികളെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി കളക്ടറേറ്റ് പടിക്കൽ സൂചനാ സമരം നടത്തി. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ്സ് ആറാട്ടുകുളം സമരം ഉത്ഘാടനം ചെയ്തു.

ഗവൺമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാപരമായ ഉത്തരവാദിത്വം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണെന്നും, അക്കാര്യത്തിൽ കടലോര പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണന കുപ്രസിദ്ധമാണെന്ന് തന്നെ പറയണമെന്നും മോൺ.പയസ് ആറാട്ട്കുളം. തീരദേശമുള്ള മത്സ്യത്തൊഴിലാളി വിഭാഗം സുസംഘടിതരല്ല, ഒരു രാഷ്ട്രീയ പാർട്ടിയും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടാറില്ല, ചില ലൊട്ടുലൊടുക്ക് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾ ഉണ്ടെന്ന് പറഞ്ഞാലും, അതെല്ലാം കുറേ പേരുടെ വോട്ടു നേടാൻ വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും ഇന്ത്യാ ഗവൺമെന്റിനും വിദേശനാണ്യം നേടിത്തരുന്ന ഒരു ജനവിഭാഗമാണിവർ. കേരളത്തിന്റെ സ്വന്തം നാവികസേന എന്ന് വിശേഷിപ്പിക്കപ്പെടുന്നതരത്തിലുള്ള അവരുടെ സേവനം കേരളം കണ്ടതാണ്, ലോകം കണ്ടതാണ്. എന്നാലും കാര്യത്തോടടുക്കുമ്പോൾ ചിറ്റമ്മനയമാണ് ഫലമെന്നും മോൺസീഞ്ഞോർ കൂട്ടിച്ചേർത്തു.

തീരവാസികളുടെ പ്രതിഷേധം കണ്ട് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. പ്രസിഡൻറ് പി.ജി ജോൺ ബ്രിട്ടോ, ക്‌ളീറ്റസ് കളത്തിൽ, തോമസ് കണ്ടത്തിൽ, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, ആൽബർട്ട് പുത്തൻപുരയ്ക്കൽ, സോളമൻ പനയ്ക്കൽ, ആൻഡൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker