Kerala

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് രണ്ട് നവവൈദീകർ കൂടി

ഡീക്കൻ അജിത്ത്, ഡീക്കൻ ജിം കാർവിൻ റോച്ച് എന്നിവർ വൈദീക പട്ടവും, ബ്രദർ ടൈസൺ ഡീക്കൻ പട്ടവും സ്വീകരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് രണ്ട് നവവൈദീകർ കൂടി ലഭിച്ചു. ഓഗസ്റ്റ് 14ന് വൈകുന്നേരം 3 മണിക്ക് സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വച്ച് ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ കൈവെപ്പുശുശ്രൂഷയിലൂടെ ഡീക്കൻ അജിത്ത്, ഡീക്കൻ ജിം കാർവിൻ റോച്ച് എന്നിവർ വൈദീക പട്ടം സ്വീകരിച്ചു, ഒപ്പം ബ്രദർ ടൈസൺ ഡീക്കൻ പട്ടവും സ്വീകരിച്ചു. സഹായ മെത്രാൻ ക്രിസ്തുദാസ്, വികാർ ജനറൽ മോൺ.സി ജോസഫ് തുടങ്ങി അനേകം വൈദീകർ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു.

ഫാ.ജിം കാർവിൻ റോച്ച്: വള്ളവിള സെന്റ് മേരീസ് ദേവാലയ അംഗമാണ്. 1988 ഒക്ടോബർ 4-ന് ജനനം. മാതാപിതാക്കൾ: മരിയ സേവിയർ, ബെല്ലാമ്മ (പോലീസ് ഉദ്യോഗസ്ഥനായ പിതാവും അദ്ധ്യാപകയായ മാതാവും). നീരോടിത്തുറയിലെ സെന്റ് നിക്കോളാസ് മിഡിൽ സ്കൂൾ പഠനം, നാഗർകോവിൽ കാർമൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർ പഠനം ബി.എസ്.സി. ഫിസിക്സ്, കോളേജ് പഠനം തിരുച്ചി സെന്റ് ജോസഫ്സിൽ.

2009-ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. പ്രീ ഫിലോസഫി പഠനം പൂന്തുറ ഇടവകയിലും, സെന്റ് ആൻഡ്രൂസ് ഇടവകയിലും ആയിരുന്നു. തത്വശാസ്ത്ര പഠനം ആലുവയിലെ സെൻറ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ. റീജൻസി കാലം മൈനർ സെമിനാരിയിൽ. ദൈവശാസ്ത്ര പഠനം റോമിലെ മരിയ മാത്തർ എക്ലേസിയേ സെമിനാരിയിൽ പൂർത്തിയാക്കി.

തുടർന്ന്, സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് ഡീക്കൻ പട്ടം സ്വീകരിച്ചു. തൊട്ടടുത്ത ദിനം തന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും സാന്നിനിധ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ കൂടെ പെന്തക്കുസ്താ ദിവസം ദിവ്യബലിയിൽ അൾത്താര ശുശ്രൂഷ ചെയ്യുവാൻ അവസരം ലഭിച്ചത് ജീവിതത്തിലെ മറക്കാൻ ആവാത്ത നിമിഷങ്ങളിൽ ഒന്നായി ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ഫാ. അജിത്ത്: ആന്റണി-മാരിയറ്റ് ദമ്പതികളുടെ മൂത്ത മകനായി സൗത്ത് കൊല്ലംകോട് സെന്റ് മാത്യു ഇടവകയിൽ 1990 ജൂൺ മാസം 16-ന് ജനനം. മൂന്നു സഹോദരിമാരും, ഒരു സഹോദരനും. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. സോഷ്യോളജി ഡിഗ്രി പഠനം ഒന്നാം റാങ്കോടെ പൂർത്തിയാക്കി.

തുടർന്ന്, തത്വശാസ്ത്ര പഠനം ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും പൂർത്തിയാക്കി. റീജൻസി കാരയ്ക്കാമണ്ഡപം, പുതുക്കുറിച്ചി ഇടവകകളിൽ. ദൈവശാസ്ത്രപഠനവും, ബൈബിളിൽ ബിരുദാനന്തര ബിരുദവും റോമിലെ ഉർബാനിയാനോ പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കി.

2018 ഏപ്രിൽ 28-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് ഡീക്കൻ പട്ടം സ്വീകരിച്ചു, അതേ അൾത്താരയിൽ രണ്ടു വട്ടം പാപ്പയുടെ ദിവ്യബലിയിൽ ഡീക്കന്റെ ചുമതലകൾ നിർവഹിക്കാൻ സാധിച്ചതും, 2109 പുതുവർഷ പുലരിയിലെ ഭിവ്യബലി പാപ്പയുമായി പങ്കെടുക്കാനും അദ്ദേഹത്തിൽ നിന്നും ജപമാല സമ്മാനമായി സ്വീകരിക്കാനും സാധിച്ചത് മറക്കാനാവാത്ത അനുഭവം.

ഡീക്കൻ ടൈസൺ: മൂങ്ങോടു സെന്റ് സെബാസ്റ്റ്യൻ ദേവലായ അംഗങ്ങളായ ടൈറ്റസ്-ശൈലജ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1989 മേയ് മാസം 20-ന് ജനനം. 2004-ൽ സെമിനാരിയിൽ ചേർന്നു. പ്ലസ് ടൂ, ബിരുദ പഠനങ്ങൾ സെൻറ് വിൻസെന്റ് സെമിനാരിയിൽ. കൊൽക്കത്തയിലെ മോർണിംഗ് സ്റ്റാർ കോളേജിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കി. റീജൻസി കാലഘട്ടം മൈനർ സെമിനാരിയിൽ. തുടർന്ന്, നെതെർലാൻഡിലെ രോയർമൊണ്ട് രൂപതയിലെ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം നടത്തി വരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker