Kerala

തിരുവനന്തപുരം അതിരൂപതക്ക് ധന്യ നിമിഷം : മോണ്‍. തോമസ് ജെ നെറ്റോ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ്  ലിയോപോൾഡോ ജിറേലി മുഖ്യാഥിതിയായി

അനില്‍ ജോസഫ്

തിരുവനന്തപുരം  : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് ജെ നെറ്റോ അഭിഷിക്തനായി. ചെറുവെട്ടുകാട് സെബാസ്റ്റ്യന്‍ ഗൗില്‍ നടന്ന പ്രൗഡ ഗംഭീര മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തിരുവനന്തപുരം അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ഡോ.എം സുസപാക്യം മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ തുടങ്ങിയര്‍ സൂസപാക്യം പിതാവിന്റെ ഇരുവശങ്ങളിലും നിന്ന് സഹകാര്‍മ്മികരായി. മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ വചന സന്ദേശം നല്‍കി. ഇടയന്‍ ബലപ്പെടുത്തുന്നവനും ബലപ്പെടുന്നവനുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടയന്റെ ബലം ആടുകളുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ്  ലിയോപോൾഡോ ജിറേലി മുഖ്യാഥിതിയായി പങ്കെടുത്തു. മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി “ശ്രഷ്ടാവാം പരിശുദ്ധാത്മാവെ” എന്ന ഗാനം ലത്തീന്‍ ഭാഷയില്‍ ആലപിച്ചു തുടര്‍ന്ന് രൂപതയുടെ വികാരി ജനറല്‍ മോണ്‍.സി ജോസഫ് മോണ്‍. തോമസ് നെറ്റോയെ ആര്‍ച്ച് ബിഷപ്പായി അഭിഷേകം ചെയ്യണമെന്ന അഭ്യര്‍ത്ഥന നടത്തി തുടര്‍ന്നാണ് മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമായി. ഇരുപധിലധികം ബിഷപ്പുമാരും നൂറ്റിയമ്പതിലധികം വൈദികരും നൂറുകണക്കിന് സന്യസ്തരും നിരവധി അല്‍മായരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോട്ടാര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.നസ്റായന്‍ സൂസൈ, പുനലൂര്‍ ബിഷപ്പ് സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി ,വിജയപുരം ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കിത്തച്ചേരില്‍ , കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല, മാവേലിക്കര രൂപത ബിഷപ്പ് ജോഷ്വാ മര്‍ ഇഗ്നാത്തിയോസ്, കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി, ആലപ്പുഴ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പില്‍, ബിഷപ്പ് യുഹാനോന്‍ മാര്‍ തിയോഡോഷ്യസ്, പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ എെറേനിയോസ്, മാര്‍ത്താണ്ഡം രൂപത ബിഷപ്പ് വിന്‍സെന്റ് മാര്‍ പൂലോസ്്്, തക്കല ബിഷപ്പ് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍, കോട്ടയം ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തികില്‍, തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ , കാഞ്ഞിരപളളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കന്‍ കാഞ്ഞിരപളളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, സുല്‍ത്താന്‍പേട്ട് ബിഷപ്പ് അന്തോണി സ്വാമിപീറ്റര്‍ അബീര്‍, മുന്‍ ബിഷപ്പ് മാരായ ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴി, ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ്  ലിയോപോൾഡോ ജിറേലി  ദിവ്യബലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു.

 

 

 

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker