തിരുപുറം ഇടവക നിർമിച്ചു നൽകിയ വീട് അഭിവന്ദ്യ പിതാവ് ആശീർവദിച്ചു
തിരുപുറം ഇടവക നിർമിച്ചു നൽകിയ വീട് അഭിവന്ദ്യ പിതാവ് ആശീർവദിച്ചു
അനുജിത്ത്
നെയ്യാറ്റിൻകര: തിരുപുറം വി.ഫ്രാൻസിസ് ദേവാലയം നിർമിച്ചു നൽകിയ വീട് അഭിവന്ദ്യ പിതാവ് വിൻസെന്റ് സാമുവൽ ആശീർവദിച്ചു. ഇടവകാംഗമായ പരേതനായ രമണന്റെ കുടുംബാങ്ങൾക്കു വേണ്ടിയാണ് ഭവനം നിർമിച്ചു നൽകിയത്.
ഇടവക ജനങ്ങളും ഇടവകയിലെ സന്നദ്ധ സംഘടനകളും ചേർന്നു കേരള ഭവന നിർമ്മാണ ബോർഡിന്റെ പദ്ധതിയുമായി ചേർന്നു കൊണ്ടാണ് രമണന്റെ കുടുംബത്തിന് വീട് വച്ചു നൽകിയത്. കേരള ഭവന നിർമ്മാണ ബോർഡിന്റെ പദ്ധതിയിൽ നിന്ന് ലഭിച്ച രണ്ടര ലക്ഷം രൂപയോട് ഇടവക ജനങ്ങളും അഭ്യുദയകാംഷികളും തങ്ങളുടെ പ്രയത്നങ്ങൾ ഇടവക വികാരി ഫാ.ജറാൾഡ് മത്തിയാസിന്റെ നേതൃത്വത്തിൽ ഏകോവിപ്പിച്ചപ്പോൾ ഒരു പുതിയ ഭവനം യാഥാർഥ്യമായി.
ഇടവക വികാരി ആയിരുന്ന ഫാ. നിക്സൺരാജ് സേവ്യർ തറക്കല്ലിട്ട് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ച ഈ പദ്ധതിയ്ക്ക് ഇപ്പോഴത്തെ ഇടവക വികാരിയായ ഫാ.ജെറാൾഡ് മത്യാസ് പൂർണ പിന്തുണ നൽകിയപ്പോൾ, ഞങ്ങളുടെ ശ്രമം പൂവണിഞ്ഞുവെന്ന് ഇടവക ജനങ്ങൾ പറഞ്ഞു.