India
തിരുനാൾ വ്യത്യസ്‌തമാക്കി ചക്ക വിഭവങ്ങളിൽ നേർച്ച
തിരുനാൾ വ്യത്യസ്‌തമാക്കി ചക്ക വിഭവങ്ങളിൽ നേർച്ച
അനിൽ ജോസഫ്
തൃശൂർ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തൃശൂർ അതിരൂപതയ്ക്ക് കീഴിലെ ‘കെഞ്ചിറ പരിശുദ്ധമാതാവ് കൊഞ്ചിറമുത്തി’യുടെ തിരുനാളിനാണ് വ്യത്യസ്‌തമായി ചക്ക വിഭവങ്ങൾ നേർച്ചയായി ഒരുക്കുന്നത്.
സംസ്‌ഥാന സർക്കാർ ചക്കയെ സംസ്‌ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലവും ഈ വ്യത്യസ്‌ഥ ചിന്തക്കുണ്ട്. തേൻ വരിക്ക, താമര ചക്ക, വരിക്കചക്ക തുടങ്ങിയ ഇനങ്ങളിലെ ചക്കകൾ ഇതിനകം തന്നെ വിവിധ വിഭവങ്ങളായി മാറിക്കഴിഞ്ഞു.
പാക്കറ്റിലാക്കിയ ചക്ക ചുളയും നേർച്ചയായി ദേവാലയത്തിൽ നിന്ന് ലഭിക്കും. തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നേർച്ച ഊട്ടിൽ ചക്കപുഴുക്ക് ഉൾപ്പെടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നും നാളെയുമായാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
ഇടവക വികാരി ഫാ.ജോൺസൺ അരിമ്പൂർ നേർച്ച ഊട്ട് ആശീർവദിക്കും. ദേവാലയത്തിലെ തീർത്ഥാടന സ്റ്റാളുകളിലും ചക്ക വിഭവങ്ങൾ ലഭിക്കും.