Parish

തിരുനാളിനോട് അനുബന്ധിച്ചു പൊതിച്ചോറ് വിതരണവുമായി ആനപ്പാറ ഇടവക

തിരുനാളിനോട് അനുബന്ധിച്ചു പൊതിച്ചോറ് വിതരണവുമായി ആനപ്പാറ ഇടവക

അനുജിത്ത്

ഉണ്ടൻങ്കോട്: ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ എൽ.സി.വൈ.എം. യൂണിറ്റാണ് തിരുനാളിനോട് അനുബന്ധിച്ച് പൊതിച്ചോറ് വിതരണം ചെയ്തുകൊണ്ട് വേറിട്ടൊരു മാതൃക നൽകിയത്.

വിശുദ്ധ കുരിശിന്റെ ദേവാലയത്തിന്റെ
80-മത് തിരുനാളിനോട് അനുബന്ധിച്ചാണ് യുവജനങ്ങൾ പൊതിച്ചോറ് വിതരണം നടത്തിയത്. പനച്ചമൂട് ആശുപത്രി, കിളിയൂർ വൃദ്ധസദനം, സ്നേഹ ഭവൻ എന്നിവിടങ്ങളിലായിരുന്നു പൊതിച്ചോറ് വിതരണം ചെയ്തത്. ഏകദേശം 250 ഓളം പേർക്ക്‌ പൊതിച്ചോറ് നൽകുകയുണ്ടായി.

പ്രസിഡന്റ അലൻ ആൽഫ്രഡിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങളിൽ നിന്നായിരുന്നു വിതരണത്തിനാവശ്യമായ പൊതിച്ചോറുകൾ ശേഖരിച്ചത്. ഈ ഉദ്യമത്തിന് ഇടവക അംഗങ്ങളിൽ നിന്ന് ലഭിച്ച പ്രോത്സാത്ഹനം ഇനിയും കൂടുതൽ നന്മപ്രവർത്തികൾക്ക്‌ രൂപം കൊടുക്കുവാൻ ഉണർവേകുന്നുവെന്ന് യുവജനങ്ങൾ പറയുന്നു.

ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ ഇടവക വികാരി ഫാ. ഷാജി ഡി. സാവിയോയും ആനിമേറ്റർ സി. റീത്താ ജോർജും യുവജനങ്ങളെ അഭിനന്ദിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker