താമരശേരി രൂപതയിലെ കുരിശിന്‍റെ അവഹേളനം തെക്കന്‍ കുരിശുമലയിലേക്ക് പ്രാര്‍ത്ഥനായാത്ര നടത്തി കെസിവൈഎം ഉണ്ടന്‍കോട് ഫൊറോന
താമരശ്ശേരി രൂപതയിലെ കക്കാടംപൊയിലും, പൂഞ്ഞാറിലെ പുല്ലേപ്പാറയിലും ചില സാമഹിക വിരുദ്ധര്‍ ക്രൈസ്തവരുടെ രക്ഷയുടെ അടയാളമായ കുരിശിനു നേരെ നടത്തിയ അവഹേളനം പ്രതിഷേധാര്‍ഹം...
ആനന്ദ് മണിവിള
നെയ്യാറ്റിന്‍കര: പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയില്‍ നിന്ന് നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും ഈ ലോകം മുഴുവനെയും സംരക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയോടെയും, താമരശേരി രൂപതക്ക് കീഴിലെ പൂഞ്ഞാറില്‍ സാമൂഹ്യ വിരുദ്ധര്‍ കുരിശിനെ അവഹേളിച്ചതിനെതിരെയും പ്രാര്‍ത്ഥനാ യാത്ര നടത്തി നെയ്യാറ്റിന്‍കര രൂപതയിലെ കെസിവൈഎം ഉണ്ടന്‍കോട് ഫെറോന സമിതി.
വെളളറട തെക്കന്‍ കുരിശുമലയിലേക്ക് നടത്തിയ പ്രാര്‍ത്ഥനായാ യാത്രയില്‍ യുവജനങ്ങള്‍ പ്രാര്‍ത്ഥനയോടെ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കുരിശുമല നെറുകയിലെത്തിയ സംഘത്തെ അനുധാവനം ചെയ്ത ഉണ്ടന്‍കോട് സെന്‍റ് ജോസഫ് ദേവാലയത്തിലെ സഹവികാരി ഫാ.അലക്സ് സൈമണ്‍ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.
കെസിവൈഎം ഉണ്ടന്‍കോട് ഫെറോന സമിതിയുടെ കുരിശുമല പ്രയാണം കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് നടത്തിയത്. അതിനാൽ കൃത്യം 30 അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പ്രാര്‍ത്ഥനാ യാത്ര ഫെറോന സമിതി ക്രമീകരിച്ചത്. ഉണ്ടന്‍കോട് ഫെറോന പ്രസിഡന്‍റ് ശ്രീ.ആനന്ദ് മണിവിള പ്രാര്‍ത്ഥനായാത്രക്ക് നേതൃത്വം നല്‍കി.
താമരശ്ശേരി രൂപതയിലെ കക്കാടംപൊയിലും, പൂഞ്ഞാറിലെ പുല്ലേപ്പാറയിലും ചില സാമഹിക വിരുദ്ധര്‍ ക്രൈസ്തവരുടെ രക്ഷയുടെ അടയാളമായ കുരിശിനു നേരെ നടത്തിയ അവഹേളനം പ്രതിഷേധാര്‍ഹമാണെന്ന് ഫൊറോന കെസിവൈഎം സമിതി പറഞ്ഞു.