തന്നെ ജീവനോടെ കാത്തുപരിപാലിക്കുന്ന ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് അമേരിക്കൻ ഗായിക
തന്നെ ജീവനോടെ കാത്തുപരിപാലിക്കുന്ന ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് അമേരിക്കൻ ഗായിക
അനുരാജ്
അമേരിക്ക : തന്നെ ജീവനോടെ കാത്തുപരിപാലിക്കുന്ന ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് അമേരിക്കൻ ഗായിക ഡെമി ലൊവാറ്റോ. ഇൻസ്റ്റംഗ്രാമിലൂടെയാണ് തന്റെ ജീവിത സാക്ഷ്യം നൽകുന്നത് ഗായിക. ജീവിതത്തിൽ വന്ന വീഴ്ചയെ തിരിച്ചറിഞ്ഞു, അംഗീകരിച്ചു, മറ്റുള്ളവരുടെ സഹായത്തോടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുവാനുള്ള തയ്യാറെടുപ്പിലാണ് ഡെമി ലൊവാറ്റോ.
ഡെമി ലൊവാറ്റോയുടെ പോസ്റ്റ് ഇങ്ങനെ :
“എന്റെ മയക്കുമരുന്നുപയോഗിക്കുന്ന ശീലം വളരെ പ്രകടമായിരുന്നു. ഈ അസുഖം ഒരു കാലയളവ് കഴിഞ്ഞ് മാറുന്നതല്ല എന്നറിയാം. മറിച്ച്, ഞാൻ അതിനെ കീഴടക്കേണ്ടതാണ്.
എന്നെ ജീവനോടെ കാത്തുപരിപാലിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു. എന്റെ ആരാധകർ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും ഞാൻ നന്ദി അർപ്പിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഈ വിഷമകരമായ സമയത്തെ അതിജീവിക്കാൻ എന്നെ ഒത്തിരി സഹായിച്ചു.
എന്റെ മാതാ പിതാക്കളെയും മറ്റു ടീം അങ്ങങ്ങൾക്കും നന്ദി അർപിക്കുന്നു. അവരില്ലായിരുന്നെങ്കിൽ ഈ കത്തെഴുതാൻ ഞാൻ തന്നെ ഉണ്ടാകില്ലായിരുന്നു.
ഇപ്പോൾ ഇത് ഭേദമാകുന്നതിനും സമചിത്തത വീണ്ടെടുക്കുന്നതിനും സമയം ആവശ്യമാണ്. നിങ്ങളുടെ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല. എല്ലാത്തിൽ നിന്നും മോചനം നേടി ജീവിതത്തിൽ പുതിയൊരു വഴിയിൽ എത്തിച്ചേർന്നിരിക്കുന്നുവെന്ന് പറയാൻ എനിക്ക് കഴിയുന്ന ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു”.
വഴിതെറ്റുന്ന തലമുറയുടെ പ്രതീകമാണ് ഡെമി ലൊവാറ്റോ. ദൈവത്തിൽ ആശ്രയിച്ചാൽ ഏത് പൈശാചിക കെട്ടുപാടുകളെയും പുറംതള്ളി ജീവനിലേയ്ക്ക് തിരുച്ചുവരാനാകും എന്നുള്ള ഓർമ്മപ്പെടുത്തൽ.