Kerala
ഡോൺ ബോസ്കോ ആശുപത്രിയുടെ രജത ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോൽ കൈമാറി
ആശുപത്രി ജീവനക്കാരിയായ റീന ഷിജുവിനാണ് മാളയിൽ ഭവനം നിർമിച്ചു നൽകിയത്...
ജോസ് മാർട്ടിൻ
പറവൂർ: ഡോൺ ബോസ്കോ ആശുപത്രിയുടെ രജത ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകിയ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ.ഡോ.ആന്റണി കുരിശിങ്കലാണ് ഭവനം ആശീർവദിച്ച്, താക്കോൽ കൈമാറിയത്.
ഡോൺ ബോസ്കോ ആശുപത്രി ജീവനക്കാരിയായ റീന ഷിജുവിനാണ് മാളയിൽ ഭവനം നിർമിച്ചു നൽകിയത്. കീഴൂപാടം സൽബുദ്ധിമാതാ പള്ളി വികാരി ഫാ.ജാക്സൺ വലിയപറമ്പിൽ, ഡോൺ ബോസ്കോ ആശുപത്രി ഡയറക്ടർ ഫാ.റോബി കളത്തിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ.ഷാബു കുന്നത്തൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ക്ലോഡിൻ ബിവേര എന്നിവർ സന്നിഹിതരായിരുന്നു.