ഡോ. പോൾ ആന്റണി മുല്ലശേരി കൊല്ലം രൂപത മെത്രാനായി അഭിഷിക്തനായി
ഡോ. പോൾ ആന്റണി മുല്ലശേരി കൊല്ലം രൂപത മെത്രാനായി അഭിഷിക്തനായി
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ പുതിയ മെത്രാനായി ഡോ. പോൾ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.
ചടങ്ങുകൾക്ക് രൂപതാ മെത്രാനും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിച്ചു. പുനലൂർ രൂപതാ മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല എന്നിവർ സഹകാർമികരായി. കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ മെത്രാനുമായ ഡോ. സൂസൈപാക്യം അനുഗ്രഹപ്രഭാഷണം നടത്തി.
കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും 300-ൽപ്പരം വൈദികരും ദിവ്യബലി അർപ്പണത്തിലും തിരുകർമങ്ങളിലും പങ്കുചേർന്നു. തുടർന്ന് മെത്രാൻ പോൾ ആന്റണി മുല്ലശേരി നന്ദിയർപ്പിച്ച് പ്രസംഗിച്ചു.
ഏഷ്യയിലെ ആദ്യത്തെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്തിന്റെ നാലാമത്തെ തദ്ദേശീയ മെത്രാനാണ് ഡോ. പോൾ ആന്റണി മുല്ലശേരി. ബിഷപ് ജെറോം, ബിഷപ് ഡോ.ജോസഫ് ജി. ഫെർണാണ്ടസ്, ബിഷപ് ഡോ.സ്റ്റാൻലി റോമൻ എന്നിവരാണ് മുൻഗാമികൾ.