Diocese
ഡീക്കന്‍ അനുരാജ് ശ്രുശ്രൂഷ പൗരോഹിത്യത്തിലേക്ക്
ഡീക്കന്‍ അനുരാജ് ശ്രുശ്രൂഷ പൗരോഹിത്യത്തിലേക്ക്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതക്ക് പുതിയൊരു വൈദീകന്‍ കൂടി. വ്ളാത്താങ്കര ഇടവകാഗമായ ഡീക്കന്‍ അനുരാജിന് രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ കൈവപ്പ് വഴി ശുശ്രൂഷ പൗരോഹിത്യം ലഭിച്ചു. വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ ക്രമികരിച്ചിരുന്നത്.
വ്ളാത്താങ്കര സ്വദേശികളായ രാജേന്ദ്രന്‍റെയും ലളിതയുടെയും 3 മക്കളില്‍ അദ്യമകനായാണ് ഡീക്കന്‍റെ ജനനം. സഹോദരി സിസ്റ്റര്‍ ആതിര നോട്ടര്‍ഡാം സന്യാസ സഭയിലെ അംഗമാണ്.
ഭാഗ്യ സ്മരണീയനായ ഫാ.കെ.ജെ.വിന്‍സെന്‍റ് ഇടവകയുടെ വികാരിയായിരിക്കുന്ന കാലത്താണ് ഡീക്കന്‍റെ സെമിനാരി പ്രവേശനം. തത്വശാത്രം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും, ദൈവശാസ്ത്രവും തുടർന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഉപരിപഠനവും റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിലും പൂര്‍ത്തീകരിച്ചു.