സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത സമിതി നേതൃത്വം നൽകുന്ന പരിശീലന പരിപാടിയായ DYLT (Diocese Youth Leadership Training) ന്റെ പുതിയ ബാച്ച് മെയ് 11- ന് ആരംഭിക്കുന്നു. “YOUTH LEADER 2018-19” എന്നപേരിലാണ് DYLT -ന്റെ 18-മത് ബാച്ചിന്റെ ക്യാമ്പയിൻ
ആരംഭിച്ചത്.
10 മാസം നീണ്ടുനിൽക്കുന്ന ഈ പരിശീലനം എല്ലാ മാസവും രണ്ടാമത്തെ ശനി ഉൾപ്പെടുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന ക്ലാസുകൾ ഞായറാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് അവസാനിക്കുന്നത്.
10 മാസത്തേക്കും കൂടി ഫീസ് 1000/- രൂപയാണ് ഫീസ്. ആഹാരവും താമസവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാണ്. വൈദീകരുടെയും സിസ്റ്റേഴ്സിന്‍റെയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.
എല്ലാ സെക്ഷനും നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചായിരിക്കും നടത്തുക.
ഇടവക വിശ്വാസ സമൂഹത്തോടും സമൂഹ നിർമിതിയോടും കൂറു പുലർത്തുവാനും യുവാവായ ക്രിസ്തുവിന്‍റെ ആവേശവും ധാർമികതയും യുവജനങ്ങളിൽ പതിപ്പിക്കുവാനും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും കെൽപ്പുള്ള യുവജനങ്ങളെ രൂപപ്പെടുത്തുകയാണ് DYLT ന്‍റെ ലക്ഷ്യം.
ഈ കോഴ്സിലൂടെ യുവജനങ്ങളുടെ വ്യക്തി ജീവിതത്തിലും കൂടാതെ സാമൂഹിക പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റം നടത്താനും ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവമാകാനും പക്വതയുള്ള നേതൃത്വനിരയെ വാർത്തെടുക്കാനും സാധിക്കും.
നെയ്യാറ്റിൻകര റീജണൽ എപ്പിസ്‌കോപ്പൽ വികാരിയായ മോൺ. വി. പി. ജോസിന്റെ നേതൃത്വത്തിൽ, അദ്ദേഹം യുവജന സമിതി ഡയറക്ടർ ആയിരുന്നപ്പോൾ തുടങ്ങിയ ഈ സംരംഭം ഇതിനോടകം നൂറുകണക്കിന് യുവനേതാക്കളെ വാർത്തെടുത്തുകഴിഞ്ഞു.
ഈ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ഫോമുകൾ അതാത് ഇടവകകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നെയ്യാറ്റിൻകര LCYM പ്രതിനിധികളുമായി ബന്ധപ്പെടുക.