World

ഡിജിറ്റൽ  ഉപകരണങ്ങൾ സമയാ സമയങ്ങളിൽ നവീകരിക്കുന്നത്  (up-date) പോലെ ക്രിസ്തുവുമായുള്ള ബന്ധവും നവീകരിക്കപ്പെടണം; യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

ഡിജിറ്റൽ  ഉപകരണങ്ങൾ സമയാ സമയങ്ങളിൽ നവീകരിക്കുന്നത്  (up-date) പോലെ ക്രിസ്തുവുമായുള്ള ബന്ധവും നവീകരിക്കപ്പെടണം; യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

റോം:  യുവജനങ്ങൾ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ പോലുള്ള ഡിജിറ്റൽ  ഉപകരണങ്ങൾ സമയാ സമയങ്ങളിൽ നവീകരിക്കുന്നത് പോലെ, up-date ചെയ്യുന്നതുപോലെ, സുവിശേഷത്തിന്‍റെ വെളിച്ചത്തിൽ ക്രിസ്തുവുമായുള്ള ബന്ധവും നവീകരിക്കണമെന്ന് പാപ്പായുടെ ഉദ്‌ബോധനം.

റൊസേരിയോ നഗരത്തിൽ ഈ മാസം 25 മുതൽ 28 വരെ ഒത്തുചേർന്ന ദേശീയ യുവജനസംഗമത്തിലേയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പാപ്പാ യുവജനങ്ങളോട് പോക്കറ്റിലും ബാഗിലും സൂക്ഷിച്ചു വായിച്ചു ധ്യാനിക്കേണ്ട വചനപുസ്തകത്തെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്നു. ഇന്നത്തെ ലോകത്തെ വീക്ഷിക്കാനുള്ള ശരിയായ കാഴ്ചപ്പാടു നിങ്ങൾക്ക് അതുനൽകും, ഒപ്പം നമ്മുടെ കൂട്ടായ ജീവിതദൗത്യത്തെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടും നമുക്ക് ലഭിക്കും. യുവജസംഗമം (യുവജന വർഷം) ക്ഷണിക്കുന്നത് ഈ മനനത്തിലേയ്ക്കാണ്, ജീവിതദൗത്യത്തിന്‍റെ ചിന്തത്തിലേയ്ക്കാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

യുവജനങ്ങൾ മാറി നിൽക്കരുത്. ഹൃദയം തുറക്കുക! നിങ്ങൾ ചിന്തിക്കുന്നത് തുറവിയോടെ പങ്കുവയ്ക്കുക. നിങ്ങൾ പിൻവലിയരുത്. ഒരാൾ നിങ്ങളെ കളിയാക്കി നോക്കി. അവൾ ഒന്നു കളിയാക്കി. അവനും അവളും എന്തു ചിന്തിക്കും! അല്ല. നമുക്ക് വ്യത്യസ്തമായി ചിന്തിക്കാം. നാം ജീവിക്കുന്നതിൽ ഈ വ്യത്യാസമുണ്ട്. അതിനാൽ ജീവിക്കുന്ന രീതി തന്നെ, സ്വതന്ത്രമായി നമുക്ക് പങ്കുവയ്ക്കാം! അതുവഴി വിശ്വാസത്തെ നവീകരിക്കാം, നമ്മുടെ സുവിശേഷവത്ക്കരണ ദൗത്യത്തെ കാലികമായി പുനരാവിഷ്ക്കരിക്കാം.

തുടർന്ന്, യുവജനങ്ങൾക്ക് പാപ്പാ പ്രാർത്ഥനാസാന്നിദ്ധ്യവും വാഗ്ദാനം ചെയ്തു.

കടപ്പാട് : ഫാ. വില്യം നെല്ലിക്കൽ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker