ഡബ്ലിന്‍ കുടുംബ സംഗമത്തില്‍ പാപ്പാ ചൊല്ലിക്കൊടുത്ത തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന
ഡബ്ലിന്‍ കുടുംബ സംഗമത്തില്‍ പാപ്പാ ചൊല്ലിക്കൊടുത്ത തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകൻ
ഡബ്ലിന്‍: ഡബ്ലിനിലെ ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന കുടുംബങ്ങളുടെ സംഗമത്തിൽ ഫ്രാന്‍സിസ് പാപ്പാ ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥന സ്റ്റേഡിയത്തിൽ ഒത്തുകൂടിയ 80,0000-ൽപ്പരം വിശ്വാസികളാണ് ഏറ്റുചൊല്ലിയത്.
9 ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രാര്‍ത്ഥനയുടെ മലായളപരിഭാഷ നൽകിയത് വത്തിക്കാൻ റേഡിയോ മലയാള വിഭാഗം തലവൻ ഫാ.വില്യം നെല്ലിക്കലാണ്.
*തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന*
ഈശോ, മറിയം, യൗസേപ്പേ,
സാക്ഷാത്തായ സ്നേഹത്തിന്‍റെ മഹത്വം
തിരുക്കുടുംബത്തില്‍ ധ്യാനിച്ചുകൊണ്ട്
ഞങ്ങള്‍ നിങ്ങളിലേയ്ക്കു വിശ്വാസപൂര്‍വ്വം
തിരിയുന്നു.
നസ്രത്തിലെ തിരുക്കുടുംബമേ,
ഞങ്ങളുടെ കുടുംബങ്ങളെ കൂട്ടായ്മയുടെയും
പ്രാര്‍ത്ഥനയുടെയും ഇടങ്ങളും,
സുവിശേഷത്തിന്‍റെ പാഠശാലകളും
എളിയ ഗാര്‍ഹിക സഭകളുമാക്കണമേ.
സ്നേഹമുള്ള തിരുക്കുടുംബമേ,
അതിക്രമങ്ങളും ലൈംഗികപീഡനങ്ങളും,
ഭിന്നിപ്പും, പരിത്യക്തതയും
അനുഭവിക്കാന്‍ ഞങ്ങളുടെ കുടുംബങ്ങളെ
ഇനിയൊരിക്കലും അനുവദിക്കരുതേ!
പീഡനങ്ങളില്‍ പതറിനില്ക്കുന്നവരും മുറിപ്പെട്ടവരും
നിങ്ങളില്‍ സമാശ്വാസവും സൗഖ്യവും അനുഭവിക്കട്ടെ!
നസ്രത്തിലെ പുണ്യഗേഹമേ, തിരുക്കുടുംബമേ!
കുടുംബജീവിതത്തിന്‍റെ വിശുദ്ധിയും അഭേദ്യതയും,
ദൈവത്തിന്‍റെ പദ്ധതയില്‍ അതിനുള്ള മനോഹാരിതയും
ഞങ്ങള്‍ക്കു കൂടുതല്‍ മനസ്സിലാക്കിത്തരണമേ!
ഈശോ, മറിയം, യൗസേപ്പേ!
ഞങ്ങളുടെ ഈ എളിയ പ്രാര്‍ത്ഥന
കാരുണ്യപൂര്‍വ്വം കൈക്കൊള്ളണമേ! ആമേൻ.