Kerala

ട്രോൾ പോലീസിൽ ട്രോളാൻ തേവൻപാറക്കാരനും

ട്രോൾ പോലീസിൽ ട്രോളാൻ തേവൻപാറക്കാരനും

അഖിൽ തേവൻപാറ

ചുള്ളിമാനൂർ: ട്രോൾ പോലീസിൽ ട്രോളാൻ നെയ്യാറ്റിൻകര രൂപതാ അംഗവും തേവൻപാറ ഇടവകക്കാരനുമായ ഒരു പോലീസുകാരനുണ്ട് അരുൺ ബി.ടി. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട് അരുണിന്.

പഠനത്തിന് ശേഷം, 5 വർഷതോളം മാധ്യമ രംഗത്ത് പ്രവർത്തിച്ച പരിചയം പോലീസിന്റെ മുഖം ജനകീയമാക്കാനുള്ള ഈ പുതിയ ഉദ്യമത്തിൽ അരുണിന് സഹായകവും കേരള പൊലീസിന് അരുണിന്റെ പരിചയസമ്പത്ത് മുതൽക്കൂട്ടും ആകുമെന്നതിൽ സംശയമില്ല.

കുറച്ചു നാളായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജാണല്ലോ നാട്ടിലെ താരം. പോലീസിനെ കുറിച്ചുള്ള പൊതുബോധ നിർമ്മിതിയെ മറികടന്ന് സൗഹാർഥാപരമായി പൊതുജനങ്ങളോട് ഇടപഴകുന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി പൊതുജനങ്ങളോട് ചേർന്ന് നിൽക്കാനുള്ള ഈ നീക്കം കൈയ്യടി അർഹിക്കുന്നത് തന്നെയെന്നതിൽ സംശയമില്ല.

ഈ പുത്തൻ ചിന്ത വിരിഞ്ഞത് പോലീസിന്റെ തലപ്പത്ത് നിന്ന് തന്നെയായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ തീരുമാനം ആയിരുന്നു പൊലീസുകാരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ സെൽ രൂപീകരിച്ചുകൊണ്ട് അവരെക്കൊണ്ടുതന്നെഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യിക്കുകയെന്നുള്ളത്. തുടർന്ന്, തിരുവന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിനെ അതിനുള്ള ചുമതല ഏൽപ്പിച്ചു.

അങ്ങനെ കേരള പൊലീസിലെ സോഷ്യൽ മീഡിയ അഭിരുചിയുള്ള പോലീസുകരിൽ നിന്നും ഇതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത്തരത്തിൽ ലഭിച്ച അപേക്ഷകളിൽ നിന്നും 42 പേരെ കണ്ടെത്തി ടെക്നോപാർക്കിൽ സൈബർ ഡോം നടത്തിയ പരീക്ഷയിൽ പങ്കെടുപ്പിച്ചു. സാങ്കേതിക തലങ്ങളിലെ അറിവും കഴിവും നിർണയിക്കപ്പെട്ട ഓൺലൈൻ ടെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട 5 പേരെ ഉൾപ്പെടുത്തി കേരള പോലീസ് സോഷ്യൽ മീഡിയ സെൽ പ്രവർത്തനം തുടങ്ങുകയായിരുന്നു.

ട്രെന്റിനനുസരിച്ചുള്ള മാറ്റമാണ് ഈ പേജിന്റെ സവിശേഷതയായി വിലയിരുത്തപ്പെടുക. മുന്നറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിൽ എത്തിക്കുക, ഒപ്പം, മാധ്യമങ്ങൾ വളച്ചൊടിക്കുന്ന വസ്തുതകളുടെ നിജസ്ഥിതിയും ജനങ്ങളിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പേജ് ട്രോൾ വഴിയിലേക്ക് ചുവട് മറിയത് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു.

പോലീസിന് പറയാനുള്ളത് ട്രോളായി എത്തിതുടങ്ങിയപ്പോൾ ലൈക്കും ഷെയറും കുത്തനെ കൂടി. ചെറുപ്പക്കാർ കേരള പോലീസിനോടൊപ്പം കൂടിതുടങ്ങി.

സീനിയർ സിവിൽ പോലീസ് ഓഫീസറായ കമൽനാഥ്, സിവിൽ പോലീസ് ഓഫീസർമാരായ പി.എസ് സന്തോഷ്, ബിമൽ, അരുൺ.ബി.ടി, ബിജു എന്നിവരാണ് സോഷ്യൽ മീഡിയാ രംഗത്ത് കേരള പോലീസിന്റെ സാന്നിധ്യം വൈറലാക്കി മാറ്റിയവർ.

അരുൺ ബി.ടി., നെയ്യാറ്റിൻകര രൂപതയുടെ ബാലരാമപുരം ഫെറോന വികാരി വെരി.റവ.ഫാ.ഷൈജു ദാസിന്റെ സഹോദര പുത്രനാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker