റെജി ജോസഫ്
വിശ്വാസികൾ അച്ചാർ തയാറാക്കി വിറ്റു പണിത പള്ളി ഇന്ന് വെഞ്ചരിക്കുകയാണ്. ഏഴു മാസത്തെ അച്ചാർ കച്ചവടത്തിലൂടെ വരുമാനം അര കോടി രൂപ. ലാഭം 35 ലക്ഷം.
പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവകയിൽ അച്ചാർ കൂട്ടി പള്ളി പണിത സംഭവം നാട്ടിലും മറുനാട്ടിലും വാർത്തയായിരിക്കെ, വികാരി ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനു പറയാൻ ഒന്നുമാത്രം: ‘അധ്വാനമാണ് ആരാധന’.
ഒരുമയുണ്ടെങ്കിൽ ഒരു കോടിയുടെ പള്ളിപണി തീർക്കാൻ ഏഴു മാസം ധാരാളം മതി. അതും നയാപൈസ കടമില്ലാതെ. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ആരുടെയും മുഖം ചുളിയാതെ പണമുണ്ടാക്കാൻ വഴി ദൈവം കാണിച്ചുതരും. മുറ്റത്തും തൊടിയിലും ചീഞ്ഞുപോകുന്ന നാടൻ വിഭവങ്ങൾ അച്ചാറാക്കി മാറ്റിയപ്പോൾ അതിനുണ്ടായ രുചിയാണ് ഞങ്ങൾക്ക് പിൻബലമായത്; ഫാ. വർഗ്ഗീസ് പറയുന്നു.
കോട്ടയം- കുമളി ദേശീയപാതയിൽ പെരുവന്താനം മലയുടെ രണ്ടു കിലോമീറ്റർ ഉള്ളിലേക്കു കടന്നാൽ 110 കുടുംബങ്ങളും 400 വിശ്വാസികളുമുള്ള അമലഗിരിയിലെത്താം. ബലക്ഷയത്താൽ ഭിത്തി കീറി, ഭൂമികുലുക്കത്തിൽ കുരിശിളകി മുഖശോഭ മങ്ങിയ പള്ളിയുടെ സ്ഥാനത്താണ് മനോഹരമായ ഈ പുത്തൻ കൊച്ചു ദേവാലയം തലയുയർത്തിയിരിക്കുന്
പാവങ്ങളും കൂലിപ്പണിക്കാരും മാത്രമുള്ള മലയടിവാരത്താണ് നിശബ്ദമായ അച്ചാർവിപ്ലവത്തിലൂടെ ജനം പള്ളി പണിതത്. കയ്യാലപ്പണി, തേയിലനുള്ള്, മേസ്തിരിപ്പണി, പറമ്പിൽകിള തുടങ്ങിയ ജോലികളാൽ അതിജീവനം നടത്തുന്ന പാവങ്ങളുടെ ഗ്രാമമാണിത്. ഇടവകയിൽ സർക്കാർ ജോലി ഒരാൾക്കു മാത്രമേയുള്ളു. സ്ത്രീകളേറെയും തൊഴിലുറപ്പുപണി ചെയ്യുന്നവർ. പകൽ തോട്ടങ്ങളിൽ അധ്വാനവും രാത്രി തയ്യലും നടത്തിയിട്ടും കുടുംബം പോറ്റാൻ ക്ലേശിക്കുന്ന ദരിദ്രസമൂഹമാണ് കുടിയേറ്റഗ്രാമത്തിൽ ഏറെപ്പേരും.
പണമായി നൽകാൻ മടിശീലയിൽ ഒന്നുമില്ല, പള്ളിക്കു മനസോടെ നൽകാനുള്ളത് ‘അധ്വാന സംഭാവന’ മാത്രം എന്ന ചിന്തയിൽ കഴിഞ്ഞിരുന്ന ജനത കഴിഞ്ഞ ജൂണിലെ പള്ളിപ്പൊതുയോഗത്തിലാ
പുതിയ പള്ളി പണിയണം. ആദ്യമായി വികാരി പദവിയിൽ നിർമലഗിരിയിൽ ചുമതലയേറ്റ കൊച്ചച്ചൻ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ജനത്തോടു പറഞ്ഞു. പള്ളി പണിയാൻ ഞാൻ ഒപ്പമുണ്ടാകും. പക്ഷേ ഒരു കോടിയോളം രൂപ എങ്ങനെ നാം സ്വരൂപിക്കും.
അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കാൻ ക്രിസ്തു നൽകിയ ഉദ്ബോധനത്തിലൂടെ ഭാരതമണ്ണിലെത്തി വിശ്വാസം പ്രഘോഷിച്ച തോമാശ്ലീഹായിൽ വിശ്വാസമർപ്പിച്ച ഇടവകക്കാർ വികാരിയച്ചനു വാക്കുകൊടുത്തു; ‘പട്ടിണി കിടക്കേണ്ടിവന്നാലും പള്ളി പണിയാൻ ഞങ്ങൾ അച്ചനൊപ്പമുണ്ടാകും’.
പള്ളി പണിയാൻ കാലങ്ങളായി അമലഗിരി ഇടവക സ്വരൂപിച്ചുവച്ചിരുന്ന 12 ലക്ഷം രൂപകൊണ്ട് പണി തീരുമോ. പള്ളി പണിയുന്നതിനൊപ്പം പള്ളിമുറ്റം മോടിയാക്കണം, വൈദികമന്ദിരം കേടുപാടുതീർക്കണം. കലപ്പയിൽ കൈവച്ചാൽപിന്നെ പിന്നോട്ടു നോക്കരുതെന്നാണ് പ്രമാണം.
കഴിഞ്ഞ ദുക്റാനപ്പെരുന്നാളിന് പള്ളിക്കു കല്ലിട്ടതിനുശേഷം ഇടവകയിലെ 400 വിശ്വാസികളും മനസിലൊരു പ്രതിജ്ഞ ചൊല്ലി- ‘പള്ളി പണി തീരുംവരെ പിന്നോട്ടുപോകില്ല’. കൂലിവേലയ്ക്കൊപ്പം പള്ളിവേലയും ചെയ്യും. കൂലി വരുമാനത്തിൽ എന്നും ഒരു വിഹിതം പള്ളിക്ക്. പള്ളി പണി തീരുംവരെ വീട്ടിൽ ആഘോഷം വേണ്ട, ആർഭാടം വേണ്ട.
കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സ്വാശ്രയപാഠങ്ങളുൾക്കൊ
ആവുന്ന ജോലി ചെയ്ത് പള്ളി മുറ്റത്തുതന്നെ കിടന്നോളാമെന്നായി മിഷൻലീഗിലെയും അൾത്താര ബാലസഖ്യത്തിലെയും കുട്ടികൾ. ഇടവകകൂട്ടായ്മയുടെ ശാക്തീകരണത്തിനു ചൈതന്യം പകർന്ന് ഇടവകയിലെ തിരുഹൃദയ സന്യാസിനികളും മുന്നിൽ നിലകൊണ്ടു.
തൊഴിലാളികളായ സ്ത്രീകൾ ഉണ്ണാതെയും ഉറങ്ങാതെയും വീടുകളിൽ തയ്യൽ തുടങ്ങി. ഇവർ തുന്നിയ റെഡിമെയ്ഡ് ഉടയാടകളുമായി ഇടവകയിലെ മറ്റു സ്ത്രീകൾ അയൽഗ്രാമങ്ങളിലെ വീടുകൾ കയറിയിറങ്ങി. ഒരു പള്ളി പണിയാനുള്ള വിശ്വാസികളുടെ ആഗ്രഹത്തിന് ജാതിമതഭേദമെന്യേ അകമഴിഞ്ഞ സഹകരണമുണ്ടായി. ഒരു മാസത്തിനുള്ളിൽ ഒന്നര ലക്ഷം രൂപയുടെ ഉടയാട വിറ്റതായിരുന്നു പള്ളിപണിക്കുള്ള ആദ്യമൂലധനം. തയ്യൽകൊണ്ടുമാത്രം തീരില്ല പള്ളിയെന്നു കണ്ടപ്പോൾ ഇടവകക്കാർ കണ്ടെത്തിയ വരുമാന മാർഗമാണ് അച്ചാറുണ്ടാക്കി വിൽപന.
അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങൾ എങ്ങനെ വാങ്ങും, എവിടെ വിൽക്കും എന്നതായി ഇടവകക്കാരുടെ ചിന്ത. കൈപ്പുണ്യമുള്ള ഒരു നിര അമ്മമാർ മുന്നോട്ടിറങ്ങി പറഞ്ഞു, രുചികരമായി അച്ചാർ ഞങ്ങളുണ്ടാക്കിത്തരാം. ആണുങ്ങൾ പറഞ്ഞു, അച്ചാർ വിൽപന ഞങ്ങളേറ്റു. കുട്ടികൾ പറഞ്ഞു അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങളെത്തിക്കാൻ ഞങ്ങളും കൂടാം. ഇടവക ട്രസ്റ്റിമാരായ സണ്ണി മുതുകാട്ടിൽ, ജോസഫ് പുല്ലാട്ട് എന്നിവരുടെ നേതൃത്വം കൂടിയായപ്പോൾ ശ്രമദാനത്തിനു വേഗമേറി.
സ്വന്തം വീട്ടിലെ വിഭവങ്ങൾ ശേഖരിച്ച് അച്ചാറുണ്ടാക്കിയാൽ മാർക്കറ്റിൽനിന്ന് അധികം സാധനങ്ങൾ വാങ്ങേണ്ടിവരില്ലല്ലോ. അങ്ങനെ വീടുകളിൽനിന്ന് നെല്ലിക്ക, ജാതിക്ക, മാങ്ങ, ചാന്പങ്ങ, ഇഞ്ചി, വാഴപ്പിണ്ടി, മത്തങ്ങ, കുന്പളങ്ങ, ചേന തുടങ്ങിയവയൊക്കെ ശേഖരിച്ച് അച്ചാറുണ്ടാക്കി. പാക്കിംഗിനുള്ള സജ്ജീകരണങ്ങളും പള്ളിമുറിയിൽ സജ്ജമാക്കി.
തൊഴിലുറപ്പുജോലിയും തേയില നുള്ളും കഴിഞ്ഞ് വൈകുന്നേരങ്ങളിൽ സ്ത്രീകൾ വാർഡുകൂട്ടായ്മകളിൽ ഒരുമിച്ചു പാചകം നടത്തി. അച്ചാറിനുള്ള വിഭവങ്ങളൊക്കെ എത്തിക്കാനും പാക്കിംഗിനും പുരുഷൻമാരും സജീവമായി. സഹപാഠികളുടെ വീടുകളിലും അയൽഗ്രാമങ്ങളിലും നിന്നു ചാമ്പയ്ക്കയും മാങ്ങയും ജാതിക്കയും പറിച്ചുകൊണ്ടുവന്നിരു
ഇറച്ചി, മീൻ, വെളുത്തുള്ളി അച്ചാറുകൾ വേറെയും. അരകിലോ, കാൽകിലോ വീതം പാക്കുകൾ. ഞായറാഴ്ചകളിൽ ഇടവകക്കാർ ഗ്രൂപ്പുകളായി അച്ചാർ കുപ്പികൾ തലയിലും പുറത്തും ചുമന്ന് വിവിധ ഇടവകകളിലേക്ക് പുറപ്പെട്ടു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി രൂപതകളിലെ വിവിധ പള്ളികളിലായിരുന്നു വിൽപന. കൃത്രിമത്വമില്ലാത്ത രുചിയുള്ള അമലഗിരി അച്ചാറുമായി എത്തേണ്ട താമസം വാങ്ങാൻ ഓരോ പള്ളിയിലും ജനം തിക്കിത്തിരക്കി. അച്ചാർ വിൽപന സജീവമായപ്പോൾ വസ്ത്രങ്ങളുടെ വിൽപന തൽക്കാലം വേണ്ടെന്നുവച്ചു.
സ്വന്തമായൊരു ദേവാലയം പണിതീർക്കാൻ കൊതിച്ചെത്തിയ അമലഗിരിക്കാരെ സഹോദരവായ്പോടെ വിവിധ രൂപതകളിലെ 55 ഇടവകക്കാർ വരവേറ്റു. അച്ചാറുകൾ വിൽക്കാതെ തിരികെ കൊണ്ടുപോകേണ്ട സാഹചര്യം ഒരിടത്തുമുണ്ടായില്ല.
ഒറ്റ ദിവസം മൂന്നര ലക്ഷം രൂപയുടെ അച്ചാർ വിറ്റ പള്ളികളുണ്ടെന്ന് പറയുമ്പോൾ ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന് സ്വന്തം ജനത്തെക്കുറിച്ച് അഭിമാനം. രണ്ടും രണ്ടരയും ലക്ഷം രൂപയ്ക്ക് അച്ചാർ വാങ്ങിയവരും വിദേശത്ത് മക്കൾക്ക് കൊടുത്തയച്ചവരുമായ ഇടവകക്കാരുണ്ട്. അച്ചാർ ചോദിച്ച് അമലഗിരി കുന്നു കയറിവന്നവരുമുണ്ട്. അങ്ങനെ കഴിഞ്ഞ ആറേഴു മാസം വിശ്വാസികൾ അച്ചാർ വിറ്റു നടന്നപ്പോൾ പള്ളിയുടെ മുഖവാരം പുതിയ ഉയരങ്ങളിലെത്തിക്കൊണ്