World

ജോസ് കെ.മാണിയുടെ പ്രതികരണം സോഷ്യൽ മീഡിയായിൽ നിന്ന് ജനഹൃദയങ്ങളിൽ വൈറലാകുന്നു

ഇത്തരത്തിലുള്ള കൊടും ക്രൂരതകൾക്കെതിരെ ലോകജനത ഉണരണം...

സ്വന്തം ലേഖകൻ

പാലാ: ക്രിസ്തുമസ് ദിനത്തിൽ ക്രിസ്ത്യാനികൾ മുസ്‌ലിം തീവ്രവാദികളാൽ നൈജീരിയയിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട സംഭവത്തെ സംബന്ധിച്ച് ജോസ് കെ.മാണി നടത്തിയ പ്രതികരണം സോഷ്യൽ മീഡിയായിൽ നിന്ന് ജനഹൃദയങ്ങളിൽ വൈറലാവുകയാണ്. കേരളത്തിലെ വിഷ്വൽ മീഡിയാകളും, പ്രിന്റ് മീഡിയാകളും കണ്ടില്ലെന്നു നടിച്ച സംഭവം ആകെ ദീപികാ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ, ദീപിക ഇന്ന് ‘ക്രൈസ്തവരുടെ തലകൊയ്യുമ്പോള്‍ മാത്രമെന്തേ ഈ നിശബ്ദത’ എന്ന തലക്കെട്ടില്‍ വളരെ ശക്തമായ മുഖപ്രസംഗവും നൽകിയിട്ടുണ്ട്. മുസ്‌ലിം മതവിഭാഗത്തിന് ഏതെങ്കിലും നാട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ വലിയ പ്രസ്താവനകൾ നടത്തുന്ന രാഷ്ട്രീയ നേതാക്കന്മാർക്കിടയിലാണ് ജോസ് കെ.മാണി ശബ്ദമുയർത്തിയത് എന്നത് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു.

കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നുവെന്നും, ഇത്തരത്തിലുള്ള കൊടും ക്രൂരതകൾക്കെതിരെ ലോകജനത ഉണരണമെന്നുമുള്ള ആഹ്വാനം കേരളത്തിലും ഇന്ത്യയിലും തന്നെയുള്ള വിവിധ ക്രിസ്തീയ നേതാക്കൾക്കുകൂടിയുള്ള ആഹ്വാനമായാണ് വിലയിരുത്തപ്പെടുന്നത്. കാരണം, ഇതുവരെയും ഇന്ത്യയിലെ ക്രിസ്തീയ മേലധ്യക്ഷന്മാർ ശക്തമായി ഒന്നും പ്രതികരിച്ചു കണ്ടില്ല എന്നതുതന്നെ.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ലോകമെങ്ങുമുള്ള മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നൈജീരിയയിലെ ക്രൈസ്തവ വിശ്വാസികളായ ആളുകളെ കൂട്ടക്കൊല ചെയ്ത സംഭവം. ഒരുപറ്റം ഐ എസ് തീവ്രവാദികൾ ചേർന്ന് ക്രൈസ്തവ വിശ്വാസികളെ തെരഞ്ഞുപിടിച്ച് മൃഗീയമായ രീതിയിൽ കൊലപ്പെടുത്തിയ സംഭവം ലോകജനതയെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. തീവ്രവാദ സംഘടനകളും അതിന് പിൻബലം നൽകുന്ന രാഷ്ട്രീയ ശക്തികളും മാനവകുലത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിച്ച ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജന്മ ദിനത്തിൽ തന്നെ ഇത്തരം പ്രവർത്തികൾ നടന്നു എന്നത് അങ്ങേയറ്റം ലജ്ജാകരവും പ്രതിഷേധാർഹവുമാണ്. മതങ്ങളെല്ലാം മനുഷ്യൻറെ നന്മക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ഇത്തരത്തിലുള്ള നരഹത്യകൾ ലോകത്തിന് തീരാകളങ്കമാണ്. മതവിശ്വാസത്തിന് പേരിൽ ജീവൻ ബലി കഴിക്കേണ്ടി വന്ന സാധാരണക്കാരായ സഹോദരങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നു. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നു. ഇത്തരത്തിലുള്ള കൊടും ക്രൂരതകൾക്കെതിരെ ലോകജനത ഉണരണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker