Kerala

ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരുപിടി സഹായ പദ്ധതികളുമായി നിഡ്സ്

25 ശനിയാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു പദ്ധതികളുടെ ഉദ്‌ഘാടനം...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് വിവിധ സഹായ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു. ആശാകിരണം ക്യാൻസർ ചികിത്സാ ധനസഹായ പദ്ധതി, ജൂബിലി വർഷ ഭവനപുന:രുദ്ധാരണ പദ്ധതി, മൊബൈൽ വാങ്ങാൻ പലിശ രഹിത വായ്പാ പദ്ധതി തുടങ്ങിയവയാണ് നിഡ്സ് പുതുതായി രൂപംകൊടുത്തിരിക്കുന്ന ധനസഹായ പദ്ധതികൾ. 25 ശനിയാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു പദ്ധതികളുടെ ഉദ്‌ഘാടനം.

കൂടാതെ, നിഡ്സ് നഴ്സറി സ്കൂൾ അദ്ധ്യാപക സംഗമവും സഘടിപ്പിച്ചിരുന്നു. അദ്ധ്യാപക സംഗമത്തിൽ വച്ച് മാതൃകാ അദ്ധ്യാപികയെയും, 25 വർഷം പൂർത്തിയാക്കിയവരെയും, സർവീസിൽ നിന്നും വിരമിക്കുന്നവരെയും, നഴ്സറി വർക്കേഴ്സിന്റെ മക്കളിൽ ഉന്നത വിജയം നേടിയവരെയെയും ആദരിച്ചു.

നെയ്യാറ്റിൻകര ലത്തീൻ രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വച്ച് പദ്ധതികളുടെ ഉദ്ഘാടനം രൂപതാ ബിഷപ് ഡോ.വിൻസന്റ് സാമുവൽ നിർവഹിച്ചു. NIDS ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ആമുഖ സന്ദേശവും, ജുഡീഷ്യൽ വികാർ മോൺ.ഡി.സെൽവരാജൻ അനുഗ്രഹ പ്രഭാഷണവും, രൂപതാ ശുശ്രൂഷാ കോ-ഓഡിനേറ്റർ മോൺ.വി.പി.ജോസ് മുഖ്യപ്രഭാഷണവും നൽകി.

അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം., NIDS കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, NIDS കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്, കുരുതംകോട് ഇടവക വികാരി ഫാ.പിയോ വിശാന്ത്, കൊറ്റാമം നഴ്സറി സ്കൂൾ അദ്ധ്യാപിക ശ്രീമതി.ഷൈനി, വ്ളാത്താങ്കര മേഖല ആനിമേറ്റർ ശ്രീമതി ഷൈല മാർക്കോസ്, നഴ്സറി കോ-ഓഡിനേറ്റർ ശ്രീമതി ലളിത സി., നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീനകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker