ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെ കുറിച്ച് നിർമ്മൽ ഔസേപ്പച്ചൻ IASന് പറയാനുള്ളത്
ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെ കുറിച്ച് നിർമ്മൽ ഔസേപ്പച്ചൻ IASന് പറയാനുള്ളത്
“വ്യക്തമായ ബോധ്യത്തോടെ ചില കാര്യങ്ങൾ കുറിക്കട്ടെ…” എന്ന് തുടങ്ങുന്ന നിർമ്മൽ ഔസേപ്പച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
വ്യക്തമായ ബോധ്യത്തോടെ ചില കാര്യങ്ങൾ കുറിക്കട്ടെ… ഇന്നലെ മുതൽ ജൂബിലി മിഷൻ ആശുപത്രിയെക്കുറിച്ചു തെറ്റിധാരണ പരത്തുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്…
ഡോക്ടർമാരെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നത്… എന്നാൽ ഒരു ഡോക്ടർക്കും മുൻകൂട്ടി കാണാൻ സാധിക്കാത്ത ഒരുപാട് അത്യാഹിതങ്ങൾ ആരോഗ്യമേഖലയിൽ ഉണ്ട്… അതിൽ ഒന്നാണ് സോനാമോൾക്കു സംഭവിച്ചത് (Stevens Johnson Syndrome/TEN) ഇങ്ങനെ മറ്റനവധി രോഗങ്ങളുണ്ട്… ഒരുപക്ഷെ ഏതൊരു ഡോക്ടറും നിസ്സഹായനായി നിൽക്കേണ്ടി വരുന്ന അവസ്ഥ…
വ്യക്തമായ അറിവില്ലാതെ സോഷ്യൽ മീഡിയ ആക്ടിവിസവും ട്രോളേന്മാരാണ് എന്നതിനാലും എല്ലാത്തിനെതിരെയും വാളോങ്ങുന്നത് ശെരിയാണ് എന്നു തോന്നുന്നില്ല… പ്രതികരിക്കണം, തെറ്റായ ഏതൊരു കാര്യത്തിനെതിരെയും ശക്തമായി പ്രതികരിക്കണം.. അതിലാണ് സോഷ്യൽ മീഡിയയുടെ കരുത്തു… അതാണ് യഥാർത്ഥ ജനാധിപത്യം… എന്നാൽ വസ്തുതകളെ മനസിലാക്കാതെ വികാരപരമായി മാത്രം പ്രതികരിക്കുന്നത് ഭൂഷണമല്ല…
ഈ കുഞ്ഞിന്റെ അവസ്ഥയിൽ അതിയായ സങ്കടമുണ്ട്… വർഷങ്ങൾക്കുമുൻപ് ആദ്യമായി ഇതേ അസുഖമുള്ള ഒരു കുഞ്ഞിനെ കണ്ട് കണ്ണുനിറഞ്ഞുപോയത് ഇപ്പോളും ഓർമയിലുണ്ട്… അന്ന് O.P. വിഭാഗത്തിൽ കാണിക്കാൻ വന്ന ഇതേ അസുഖമുള്ള ആ കുഞ്ഞിനെ ജൂബിലിയിലെ ഡോകോർമാർ ചികിൽസിച്ചു ഭേദമാക്കുന്നത് ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഒരുപാട് സന്തോഷത്തോടെ കണ്ടുനിന്നിട്ടുണ്ട്..
ജൂബിലി മിഷനിൽ പഠിച്ച ഒരു വിദ്യാർത്ഥിയെന്നനിലയിൽ ഹൃദയത്തിൽ തൊട്ടു പറയാം എല്ലാ കുറവുകൾക്കിടയിലും ഈ ആശുപത്രിയുടെ പ്രവർത്തനം നിസ്തുലമാണ്… ജൂബിലിയോട് പല മേഖലകളിലും എനിക്ക് വിയോജിപ്പുകളുമുണ്ടായിട്ടുണ്ട്… എന്നാൽ ഈ വിഷയത്തിൽ ഉണ്ടാവുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ അടിസ്ഥാന രഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്… തൃശൂർ-പാലക്കാട് -മലപ്പുറം മേഖലയിൽ പാവങ്ങളുടെ ആശുപത്രി എന്ന് പേരെടുത്ത ഈ സ്ഥാപനം മറ്റു കോർപ്പറേറ്റ് ആശുപത്രികളെ പോലെ കച്ചവട താൽപര്യങ്ങളിൽ ഒതുങ്ങിപോയ ഒന്നല്ല എന്ന് ഉറപ്പിച്ചു പറയട്ടെ…
അതുകൊണ്ടു… പ്രിയസുഹൃത്തുക്കളെ… പടച്ചതമ്പുരാനും മനുഷ്യനായ ഡോക്ടറും തമ്മിൽ ഒരു അകലമുണ്ട്… ഇതുപോലെ ഒരു ഡോക്ടറുടെ കയ്യിലില്ലാത്ത രോഗാവസ്ഥകളുണ്ട്… ക്ഷമയോടെ അത് മനസിലാക്കുക….
സോനാമോളെ ദൈവം അനുഗ്രഹിക്കട്ടെ…