Kerala

ജീവിക്കണോ എങ്കില്‍ സംഘടിക്കൂ; കര്‍ഷകരോട് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍

ജീവിക്കണോ എങ്കില്‍ സംഘടിക്കൂ; കര്‍ഷകരോട് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍

അനിൽ ജോസഫ്

കോഴിക്കോട്: സര്‍ക്കാരുകളുടെ അവഗണന മറികടന്ന് ജീവിക്കണമെങ്കില്‍ കര്‍ഷകര്‍ സംഘടിക്കണമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. സര്‍വ്വലോക ‘തൊഴിലാളികളെ’ എന്ന പഴയ മുദ്രാവാക്യം മാറ്റി യെഴുതാന്‍ കാലമായെന്നും ബിഷപ്പ് പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് കളക്ട്രേറ്റ് പടിക്കല്‍ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അവകാശ സംരക്ഷണ റാലിയും കര്‍ഷക മഹാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ സുതാര്യതയോടെ പാര്‍ലമെന്‍റിലും നിയമ സഭയിലും എത്തണം. ഇടക്കാലത്ത് വടക്കേ ഇന്ത്യയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ വിജയമായത് കാണണം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിനും കഴിയണമെന്ന് ബിഷപ്പ് പറഞ്ഞു. താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചാനാനിയില്‍ മുഖ്യ പ്രഭാഷണം നടത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker