Kerala

ജീവനാദം കലണ്ടർ 2019 പുറത്തിറങ്ങി

ജീവനാദം കലണ്ടർ 2019 പുറത്തിറങ്ങി

സ്വന്തം ലേഖകൻ

എറണാകുളം: കേരള ലത്തീൻ കത്തോലിക്കാസഭയുടെ മുഖപത്രമായ “ജീവനാദം” 2019 -ലെ കലണ്ടർ പുറത്തിറക്കി. വളരെ വ്യത്യസ്തതയോടും പ്രത്യേകതകളോടും കൂടിയാണ് ഈ വർഷത്തെ കലണ്ടർ ജീവനാദം പുറത്തിറക്കിയിരിക്കുന്നത്.

വൈസ് ചെയർമാൻ ബിഷപ്പ് ജോസഫ് കരിയിൽ ജീവനാദം കലണ്ടർ 2019-ന്റെ ആദ്യപ്രതി ചെയർമാൻ ആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന് നൽകി പ്രകാശനം ചെയ്തു. ഫാ. മിൽട്ടൺ കളപ്പുരക്കൽ, ഫാ. വിപിൻ മാളിയേക്കൽ, ഫാ. തോമസ് തറയിൽ, കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

ജീവനാദം കലണ്ടർ 12 രൂപതകളിലെയും എല്ലാകുടുംബങ്ങളും വാങ്ങണമെന്നും, ഒരു ജീവനാദം കലണ്ടർ സ്വന്തമാക്കി അത് ഭവനങ്ങളിൽ സൂക്ഷിക്കുന്നത് കേരള ലത്തീൻ കത്തോലിക്കാസഭയോടുള്ള നമ്മുടെ സ്നേഹത്തിന്റെ ഒരടയാളമായിരിക്കുമെന്നും നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജി.ക്രിസ്തുദാസ് പറഞ്ഞു. രൂപതയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പത്രമായ “കാത്തലിക് വോക്‌സി”നോട് കേരള ലത്തീൻ കത്തോലിക്കാസഭയുടെ മുഖപത്രമായ ജീവനാദത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതുപോലെ തന്നെ, കേരള ലത്തീൻ കത്തോലിക്കാസഭയുടെ മുഖപത്രമായ “ജീവനാദം” എല്ലാ ഭവനങ്ങളിലും വരുത്തുന്നതിന് എല്ലാ ഇടവക വികാരിമാരും താല്പര്യമെടുക്കുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് വികാരി ജനറൽ കൂട്ടിച്ചേർത്തു.

കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലെയും പ്രധാന വസ്തുതകൾ ഈ കലണ്ടറിലൂടെ ലഭ്യമാണ്. അതുപോലെതെന്നെ, കേരളത്തിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളും അവയുടെ തീർത്ഥാടന സമയവും വ്യക്തമായി ക്രമീകരിച്ചിട്ടുണ്ട്. അനുദിന ദിവ്യബലിയ്ക്കുള്ള വായനകളെയും, അനുദിന വിശുദ്ധരെയും പ്രതിപാദിച്ചിട്ടുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker