ജയിലിൽ കഴിയുന്നവരുടെ നിർധനരായ കുടുംബങ്ങൾക്ക് സൗജന്യ കിറ്റുകൾ വിതരണം ചെയ്തു
ആലപ്പുഴ രൂപതയുടെ ജയിൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ജയിൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ തടവിൽ കഴിയുന്നവരുടെ വീടുകളിലും, സമീപപ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ വീടുകളിലും സൗജന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊടുത്തു. ജയിൽ വിമോചിതാരായ സ്ത്രീ തടവുകാരുടെ പുന:രധിവാസ കേന്ദ്രമായ സേനഹതീരത്ത് വച്ച് ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം സൗജന്യ കിറ്റുകൾ ആശീർവദിച്ച് വിതരണത്തിനായി നൽകി.
കൊറോണയുടെ വ്യാപനത്തിൽ സ്വന്തം ജീവനും, ജീവിതവും ചോദ്യചിഹ്നമായി നിൽക്കുമ്പോൾ പോലും മറ്റുള്ളവരെ കുറിച്ചുള്ള ആകാംക്ഷയും അവരെ കുറിച്ചുള്ള കരുതലും സൂക്ഷിക്കാൻ വലിയ മനസിന്റെ ഉടമകൾക്കു മാത്രമെ സാധിക്കൂ എന്ന് വികാരി ജനറൽ പറഞ്ഞു. ജയിൽ മിനിസ്ട്രി കോഡിനേറ്റർ ഉമ്മച്ചൻ.പി. ചക്കുപുരക്കൽ, മൈനോറിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, ആൽബർട്ട് ജെ.പുത്തൻപുരക്കൽ, ജെയിംസ് എന്നിവർ പ്രസംഗിച്ചു.