ജനപ്രതിനിധികൾക്ക് കണ്ണൂർ രൂപത സ്വീകരണം നൽകി അനുമോദിച്ചു
ജനപ്രതിനിധികൾക്ക് കണ്ണൂർ രൂപത സ്വീകരണം നൽകി അനുമോദിച്ചു
സ്വന്തം ലേഖകന്‍
കണ്ണൂർ: തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ കണ്ണൂർ രൂപതാ അംഗങ്ങളായ ജനപ്രതിനിധികൾക്ക് കണ്ണൂർ രൂപത സ്വീകരണം നൽകി. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രാഷ്ട്രീയകാര്യസമിതി കണ്ണൂർ ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
‘ജനസേവനം’ ദൗത്യവും ശ്രുശ്രൂഷയുമായി ഏറ്റെടുത്ത് ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് കണ്ണൂർ രൂപതാ അംഗങ്ങളായ ജനപ്രതിനിധികളോട് ബിഷപ്പ് ആഹ്വാനം ചെയ്തു. രൂപതാ വികാരി ജനറൽ മോൺ.ദേവസി ഈരത്തറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മോൺ.ക്ലാരൻസ് പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി.
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി, കെ.ബി.സൈമൺ, ഷേർളി സ്റ്റാൻലി, വിൻസന്റ് മാങ്ങാടൻ, ജെറി പൗലോസ്, ഷംജി മാട്ടൂൽ, പി.എൽ.ബേബി, ഷേർളി താവം, അജിത്ത് പട്ടുവം എന്നിവർ സംസാരിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group