Kerala

ചെല്ലാനത്ത്‌ കടലാക്രമണം അതിരൂക്ഷം; ധൈര്യം പകർന്ന് ആലപ്പുഴ സഹായ മെത്രാൻ ജെയിംസ് ആനപറമ്പിൽ

സർക്കാരിന്റെ അവഗണന, ജില്ലാഭരണകൂടത്തിന്റെ കടുത്ത അനാസ്ഥ വളരെ വ്യക്തം, ജില്ലാ കളക്റ്റർ സംഭവസ്ഥലം ഇത് വരെ സന്ദർശിച്ചിട്ടില്ല

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തിപ്രദേശമായ ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷം. കേരളത്തിന്റെ സ്വന്തം നാവികസേനയോട് (സർക്കാർ പറഞ്ഞത് ഓർക്കണം കേരളത്തിന്റെ സ്വന്തം സേന) സർക്കാരിന്റെ അവഗണന, ജില്ലാഭരണകൂടത്തിന്റെ കടുത്ത അനാസ്ഥ വളരെ വ്യക്തം, ജില്ലാ കളക്റ്റർ സംഭവസ്ഥലം ഇത് വരെ സന്ദർശിച്ചിട്ടില്ല.

ആലപ്പുഴ, കൊച്ചി രൂപതകളുടെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നു. കടലാക്രമണം രൂക്ഷമായമേഖലയിൽ ആലപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനപറമ്പിൽ പിതാവ് സന്ദർശിക്കുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ജില്ലാ ഭരണകൂടം അടിന്ത്രമായി ഇടപെടണമെന്നും, ശാസ്വത പരിഹാരം ഉടൻ ഉണ്ടാക്കണമെന്നു ബിഷപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

രൂക്ഷമായ കടലാക്രമണം നടക്കുന്ന ഒറ്റമശ്ശേരി ,ചെല്ലാനം, കാട്ടൂർ, വണ്ടാനം, നീർക്കുന്നം പ്രദേശത്ത് അടയന്തിരമായി കടൽഭിത്തി കെട്ടി സംരംക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ആലപ്പുഴ രൂപത സഹായ മെത്രാൻ ബിഷപ്പ് ജയിംസ് ആന പറമ്പിൽ ആവശ്യപ്പെട്ടു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ സമയം കളയാതെ അടിയന്തിര സ്വഭാവത്തോടെ പ്രവർത്തിക്കാൻ തയ്യാറാവണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ട ഭരണഘടന പരമായ ബാദ്ധ്യത നടപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും ബിഷപ്പ് ഓർമിപ്പിച്ചു.

അരയൊപ്പം വെള്ളത്തിലൂടെ നടന്നു പിതാവ് കടലാക്രമണത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ വീട്കൾ സന്നർശിച്ചു. രാത്രി ഏറെ വൈകിയും പിതാവ് കടലാക്രമണം അതി രൂക്ഷമായ ചെല്ലാനം, ഒറ്റമശേരി പ്രദേശങ്ങളിൽ വീടുകൾ സന്നർശിക്കുകയും, ജനങ്ങളെ ആശ്വസിപ്പിക്കുകയും ജില്ലാ കളറ്ററുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് പരിഹാരം കാണണം എന്നാവശ്യപെടും ചെയ്തിട്ടുണ്ട്.

ജനങ്ങളുടെ ജീവിനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരിന്റെ ഭാഗത്തു നിന്നുള്ള കടുത്ത അനാസ്ഥ അപലപനീയമാണ്. കടലാക്രമണം തടയുവാനുള്ള കടൽഭിത്തി ഇല്ലാതായതോടെയാണ് ചെല്ലാനം, ഒറ്റമശേരി പ്രദേശത്തെ വെള്ളത്തിനടിയിലായതെന്ന് തീരദേശവാസികൾ കാത്തോലിക്ക് വോക്സിനോട് പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker