Kerala

ചെല്ലാനത്തെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകണം; കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ചെല്ലാനത്തെ നമ്മുടെ സഹോദരങ്ങൾ നമ്മുടെ ചിന്തയിലും പ്രാർത്ഥനയിലും ഉണ്ടായിരിക്കണം...

ജോസ് മാർട്ടിൻ

കൊച്ചി: ചെല്ലാനത്തെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ബഹുമാനപ്പെട്ട സർക്കാരിനോടും പൊതുസമൂഹത്തോടുമായാണ് കർദിനാൾ അഭ്യർത്ഥന നടത്തിയത്. എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തെ മുഴുവനും കടൽക്ഷോഭം മൂലമുള്ള വെള്ളം വിഴുങ്ങിയ ഇരിക്കുകയാണ് ജനങ്ങളെല്ലാം വലിയ ദുരിതത്തിലാണ് വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ടെറസുകളിലും മറ്റുമായിട്ടാണ് അവർ ഇപ്പോൾ കഴിയുന്നതെന്ന സാഹചര്യം ജില്ലാ ഭരണകൂടം ശ്രദ്ധിക്കണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ പറഞ്ഞു.

സത്വരശ്രദ്ധ ചെല്ലാനത്ത് ജനങ്ങളുടെ കാര്യത്തിൽ ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുമ്പോഴും, കാരിത്താസ് ഇന്ത്യയുടെ അടിയന്തര സഹായം ഉടനെ എത്തിക്കാമെന്നും കെ.സി.ബി.സി. പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അതേസമയം, ദുരിതാശ്വാസത്തിന് അത് തികച്ചും അപര്യാപ്ത്തമായിരിക്കുമെന്നും, സമീപപ്രദേശങ്ങളിലെ സഭാസംവിധാനങ്ങളും പൊതുസമൂഹവും ഉടനെ ആവശ്യമായ സഹായം എത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കോവിഡ്-19 പടരുന്ന സാഹചര്യവും അവിടെ നിലനിൽക്കുന്നതിനാൽ സർക്കാർ നിയോഗിക്കുന്ന ആരോഗ്യപ്രവർത്തകരുടെ അവശ്യമായ സേവനവും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും, ദുരിതത്തിൽ ആയിരിക്കുന്ന ചെല്ലാനത്തെ നമ്മുടെ സഹോദരങ്ങൾ നമ്മുടെ ചിന്തയിലും പ്രാർത്ഥനയിലും ഉണ്ടായിരിക്കണമെന്നും കർദിനാൾ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker