Diocese
ചുള്ളിമാനൂർ ഫെറോന സമിതി “വെൽകം ടു എൽ.സി.വൈ.എം.” സംഘടിപ്പിച്ചു
KCYM മുൻ സംസ്ഥാന സമിതി അംഗം ശ്രീ.ജോണി ക്ലാസ്സുകൾ കൈകാര്യം ചെയ്തു
അനുജിത്ത്
ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ “വെൽകം ടു എൽ.സി.വൈ.എം.” (നിലാക്കൂട്ടം) ഞായറാഴ്ച പാലോട് സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംഘടിപ്പിച്ചു.
L.C.Y.M ഫെറോന പ്രസിഡന്റ് സുസ്മിൻ അധ്യക്ഷനായിരുന്ന പരിപാടി ഫാ.ജൻസൺ സേവ്യർ ഉത്ഘാടനം ചെയ്തു. Kcym മുൻ സംസ്ഥാന സമിതി അംഗം ശ്രീ.ജോണി ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
ഫെറോന ഡയറക്ടർ ഫാ.അനൂപ് കളത്തിതറ, സിസ്റ്റർ സോഫി എന്നിവർ ആശംസകൾ അർപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നു 200 ഓളം യുവജനങ്ങൾ പങ്കെടുത്തു.