ചുള്ളിമാനൂർ ഫെറോന എൽ.സി.വൈ.എം.ന്റെ യുവജന സംഗമം ABLAZE 2019 വിതുരയിൽ
റാലിയിൽ പഞ്ചമേളങ്ങളും, വാദ്യഘോഷങ്ങളും, അഞ്ച് വ്യത്യസ്ത ഫ്ലോട്ടുകളും, കളരിപ്പയറ്റ്, ഫയർ ഡാൻസും
ഫ്രാൻസി അലോഷ്യസ്
വിതുര: ചുള്ളിമാനൂർ ഫെറോന എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമം ABLAZE 2019 എന്ന പേരിൽ വിതുര ദൈവപരിപാലന ദേവാലയത്തിൽ വച്ച് നടത്തി. വിതുര സെന്റ് ജോസഫ് മറല്ലോ ഹോം സെമിനാരിയിൽ നിന്ന് ആരംഭിച്ച യുവജന റാലിയിൽ ചുള്ളിമാനൂർ ഫെറോനയിലെ ആയിരത്തിലേറെ യുവതി യുവാക്കൾ അണിനിരന്നു. ഞായർ 3.00 മണിക്ക് ആരംഭിച്ച റാലി 5.30-ന് ബോണക്കാട് കുരിശുമലയുടെ മാതൃക ഇടവകയായ വിതുര ദൈവ പരിപാലന ദേവാലയത്തിൽ എത്തിച്ചേർന്നു, തുടർന്ന് പൊതുസമ്മേളനവും.
റാലിയിൽ പഞ്ചമേളങ്ങളും, വാദ്യഘോഷങ്ങളും, അഞ്ച് വ്യത്യസ്ത ഫ്ലോട്ടുകളും, കളരിപ്പയറ്റ്, ഫയർ ഡാൻസും അകമ്പടിയായി അണിനിരന്നു.
തുടർന്ന്, എൽ.സി.വൈ.എം. ഫെറോന പ്രസിഡന്റ് ശ്രീ.സുസ്മിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്ന പൊതു സമ്മേളനം മോൺ.ജി.ക്രിസ്തുദാസ് ഉൽഘാടനം ചെയ്തു. രൂപതാ ഡയറക്ടർ ഫാ.ബിനു.ടി. “യു_ വചനം” പ്രകാശനം ചെയ്യുകയും ആശംസയർപ്പിക്കുകയും ചെയ്തു. രൂപതാ പ്രസിഡന്റ് ശ്രീ.അരുൺ തോമസ്, ഫാ. അനീഷ് ജോർജ്, ഫാ.അൽഫോൻസ് ലിഗോറി, ഫാ.സെബാസ്റ്റ്യൻ കണിച്ചുക്കുന്നത്ത്, ഫാ.ആന്റണി വിന്റോ, ഫാ.ജെൻസെൻ സേവ്യർ എന്നിവർ സംസാരിച്ചു.
ചുള്ളിമാനൂർ ഫെറോനായിലെ വൈദീകർ, സിസ്റ്റേഴ്‌സ്, ഫെറോന പ്രസിഡന്റുമാർ, രൂപതാ സമിതി അംഗങ്ങൾ തുടങ്ങിയവർ പൊതുസമ്മേളനത്തിലും യുവജന റാലിയിലും പങ്കെടുത്തു.
പൊതുസമ്മേളനത്തെ തുടർന്ന് വിവിധ കലാപരിപാടികളോടുകൂടിയാണ് യുവജന സംഗമം ABLAZE 2019- ന് സമാപനം കുറിച്ചത്.