Kerala

ചുമട്ടുതൊഴിലാളിയിൽനിന്നും അഭിഭാഷകനിലേക്ക്; ‘ചെയ്യുന്ന തൊഴിലിൽ അതിന്റേതായ മഹത്വം കണ്ടെത്തുക’ ലീഗീഷ് സേവ്യർ നൽകുന്ന സന്ദേശം

വാരാപ്പുഴ അതിരൂപത സെന്റ്.സെബാസ്റ്റ്യൻ ലാറ്റിൻ കാത്തലിക് ചർച്ച് പുതുവൈപ്പ് ഇടവക അംഗമാണ്...

ജോസ് മാർട്ടിൻ

എറണാകുളം: ചുമട്ടുതൊഴിലാളിയായ ലീഗീഷ് സേവ്യർ ഇനിമുതൽ അഡ്വ.ലീഗീഷ് സേവ്യർ. ഞായറാഴ്ച്ചയാണ് ലീഗീഷ് (15/12/2019) കേരള ഹൈകോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. സാമ്പത്തീകമായി വളരെയേറെ പിന്നോക്കാവസ്ഥയിലുള്ള സേവ്യർ, മേരി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തപുത്രനായ ലീഗീഷ് തന്റെ പഠനചിലവുകൾക്കും മറ്റുമുള്ള വരുമാനം കണ്ടത്തുന്നതിനായി പതിനെട്ടാം വയസ്സിൽ സ്വയം എടുത്തണിഞ്ഞതായിരുന്നു ചുമട്ടു തൊഴിലാളിയുടെ കുപ്പായം.

2013-ൽ എറണാകുളം സർക്കാർ നിയമ കലാലയത്തിൽ പഞ്ചവത്സര ബി.എ.എൽ.എൽ.ബി. കോഴ്സിന് പഠിക്കുമ്പോഴും അവധി ദിവസങ്ങളിൽ ചുമട്ട് തൊഴിലാളി, ടാക്സി-കാർ ഡ്രൈവർ, മീൻ വിൽപ്പന, കമ്പി പണി തുടങ്ങി പല ജോലികളിലൂടെയുമാണ് പഠനത്തിനും ജീവിതത്തിനുമുള്ള സമ്പാദ്യം കണ്ടെത്തിയിരുന്നത്.

തമ്പുരാന്റെ കൃപ ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് ഒരു അഭിഭാഷകനാകാൻ സാധിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്ന ലീഗീഷ് വാരാപ്പുഴ അതിരൂപത സെന്റ്.സെബാസ്റ്റ്യൻ ലാറ്റിൻ കാത്തലിക് ചർച്ച് പുതുവൈപ്പ് ഇടവക അംഗമാണ്. ഭാര്യ രോഷ്നി; മകൻ ഹെസെൽ; സഹോദരൻ മനീഷ്.

‘ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കുക, സ്വന്തം കഴിവുകൾ തിരിച്ചറിയുക, അവ നേട്ടങ്ങൾ ആക്കിമാറ്റാൻ ശ്രമിക്കുക. എന്ത് ചെയ്യുന്നു എന്നതിലല്ല ചെയ്യുന്ന തൊഴിലിൽ അതിന്റേതായ മഹത്വം കണ്ടെത്തുക’ അഡ്വ.ലീഗീഷ് യുവതലമുറക്ക് തന്റെ ജീവിതത്തിലൂടെ നൽകുന്ന സന്ദേശം.

Show More

2 Comments

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker