Kerala

ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയവും, ദേവാലയത്തോട് ചേർന്ന് വൈദീക വസതിയും ആശീർവദിച്ചു

വൈദീക വസതി നിർമ്മിക്കപ്പെടേണ്ടത് ദേവാലയത്തോട് ചേർന്നുതന്നെ

ഫാ.ഷിന്റോ വെളീപ്പറമ്പിൽ

വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകി. തുടർന്ന്, ദേവാലയത്തോട് ചേർന്ന് നിർമ്മിച്ച വൈദീക വസതിയും ആശീർവദിക്കുകയുണ്ടായി. 27-ാം തീയതി വൈകുന്നേരം 3 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിനോടൊപ്പം വികാർ ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, എപ്പിസ്കോപ്പൽ വികാർ മോൺ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ, മോൺ.ഹെൻട്രി കൊച്ചുപറമ്പിൽ തുടങ്ങിയവർ സഹകാർമികരായി.

പുതിയ ദേവാലയ കവാടത്തിങ്കൽ ഒരുമിച്ചു കൂടിയ ഇടവകാംഗങ്ങൾക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവ് ദേവാലയ വാതിൽ തുറന്നു കൊടുത്തുകൊണ്ട് ദേവാലയാശീര്വാദ തിരുകർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന്, മെത്രാന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലി മദ്ധ്യേ ദേവാലയ ആശീർവാദ കർമ്മങ്ങൾ പൂർത്തീകരിച്ചു. ആരാധനക്രമത്തിലെ പ്രധാന ഗീതങ്ങാളെല്ലാം ലത്തീൻ ഭാഷയിലാണ് ആലപിച്ചത്.

ദേവാലയ നിർമാണത്തിന്റെ പ്രാരംഭഘട്ട നിർമാണത്തിനു നേതൃത്വം നൽകിയ ഫാ.സെബാസ്റ്റ്യൻ കല്ലുമ്പുറത്തിനെയും, ജനപങ്കാളിത്തത്തോടെ ദേവാലയ നിർമാണം പൂർത്തീകരിച്ച വികാരി ഫാ.ജോസ് കുരുവിള കാടൻ തുരുത്തേലിനെയും പിതാവ് അഭിനന്ദിച്ചു. കൂടാതെ, പെരുമ്പാവൂർ, വാഴൂർ, ചീന്തലാർ എന്നിവിങ്ങളിലായി ക്രിസ്തീയകലയുടെ മികവോടെ ദേവാലയ നിർമാണങ്ങൾ നടത്തിയതിന് വികാരി ഫാ.ജോസ് കുരുവിളയ്ക്ക് “Blessed Builder of Church ” എന്ന ബഹുമതിയും ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ നൽകി ആദരിച്ചു.

തുടർന്ന്, ദിവ്യബലിക്കു ശേഷം വൈദിക വസതി ആശീർവദിക്കുകയും തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ചെയ്തു. രൂപതയിലെ ഏകദേശം 40 ഓളം വൈദികർ സന്നിഹിതരായിരുന്ന ആശീർവാദകർമ്മത്തിൽ നിരവധി സന്യസ്തരും, നൂറുകണക്കിന് വിശ്വാസി സമൂഹവും പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker