അർച്ചന കണ്ണറവിള
വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശ് ദേവാലയത്തിലെ യുവജനങ്ങൾ സംഘടിപ്പിച്ച challange 2018 ന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ 24- ന് വിതരണം ചെയ്തു.
സ്പോർട് ഡാൻസ് – ഒന്നാം സമ്മാനം സ്റ്റേജിൻ ആനപ്പാറ ഇടവക; രണ്ടാം സമ്മാനം കുഞ്ഞൂസ് ചെട്ടിക്കുന്ന് ഇടവക; മൂന്നാം സമ്മാനം ഷൈജു ഉച്ചക്കട ഇടവക.
ഷോർട് ഫിലിം – ഒന്നാം സമ്മാനം ഉച്ചക്കട ഇടവക; രണ്ടാം സമ്മാനം ചെറുവാരക്കോണം ഇടവക; മൂന്നാം സമ്മാനം വിൻസെന്റ് സെമിനാരി പോങ്ങുമൂട്.
സെൽഫി കോൺടെസ്റ്റ് – കൂടുതൽ ലൈക് കിട്ടിയ ഫോട്ടോ അഖിൽ ആന്റണി (165) ഉണ്ടൻകോഡ് ഇടവക; അർത്ഥവത്തായ സെൽഫി അനീഷ് തുമ്പോട്ടുകോണം ഇടവക;
ക്വിസ് കോമ്പറ്റിഷൻ – ഒന്നാം സമ്മാനം ആതിര മുള്ളുവിള ഇടവക; രണ്ടാം സമ്മാനം അർച്ചന കണ്ണറവിള ഇടവക; മൂന്നാം സമ്മാനം അൻജിത്ത് കുഴിച്ചാണി ഇടവക; നാലാം സമ്മാനം പ്രശാന്ത് സെന്റ് വിൻസെന്റ് സെമിനാരി മാറനല്ലൂർ; അഞ്ചാം സമ്മാനം ജിൻസി പട്ടിയകാല ഇടവക.
സമ്മാന ദാനത്തിന് മുൻപ് ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും നേടിയ ആതിരയും അർച്ചനയും തങ്ങളുടെ അനുഭവം പങ്കുവച്ചു. ‘അനേഷിക്കുമ്പോഴാണ് നമുക്ക് അറിവ് ലഭിക്കുന്നത് വളരെ കടുപ്പമേറിയ ചോദ്യങ്ങൾ ആയിരുന്നു. നമ്മൾ കണ്ടെത്തി വായിക്കുമ്പോഴാണ് സമ്മാനം നമ്മെ തേടി വരുന്നത് എന്ന് ആതിര പറഞ്ഞു. ‘പ്രയാസമേറിയ ചോദ്യങ്ങൾ കൊണ്ട് എല്ലാവരുടെയും അടുക്കലേക്ക് സമീപിച്ചെങ്കിലും ഒന്ന് രണ്ട് ഉത്തരങ്ങൾ മാത്രമേ കണ്ടുപിടിക്കാൻ സാധിച്ചുള്ളൂ. മനസ്സിൽ മുഴുവൻ വാശി ആയിരുന്നു, എങ്ങനെ എങ്കിലും സമ്മാനം വാങ്ങണം. അതിനായി തിരുവനന്തപുരം വരെ പോയി ടെസ്റ്റ് ശേഖരിച്ചു. രാത്രി പകൽ ആക്കി ഉറക്കമൊഴിഞ്ഞിരുന്ന് വായിച്ചു. അവസാനം ലക്ഷ്യത്തിൽ എത്തിച്ചേർന്നു’വെന്ന് അർച്ചന പറഞ്ഞു.
സമ്മാനാർഹരായവരെ ഇടവക വികാരി ഫാ. ഷാജി അഭിനന്ദിച്ചു. L.C.Y.M പ്രസിഡന്റ് അലൻ എല്ലാവർക്കും നന്ദിയറിയിച്ചതോടെ സമ്മാനദാന പരിപാടികൾ അവസാനിച്ചു.