India
ഗോവയിൽ ക്രൈസ്തവ ദേവാലയത്തിനു സമീപം കുരിശ് തല്ലിത്തകർത്ത നിലയിൽ
ഗോവയിൽ ക്രൈസ്തവ ദേവാലയത്തിനു സമീപം കുരിശ് തല്ലിത്തകർത്ത നിലയിൽ
സ്വന്തം ലേഖകൻ
പനാജി: ഗോവയിൽ ക്രൈസ്തവ ദേവാലയത്തിനു സമീപം കുരിശ് തല്ലിത്തകർത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ഗോവയിലെ റായിയയിലാണ് കുരിശിനെ അപമാനിച്ചത്.
കുരിശ് തല്ലിത്തകർത്ത് കഷണങ്ങളാക്കിയ നിലയിൽ റായിയയിലെ സെന്റ് കജേറ്റൻ ദേവാലയത്തിനു സമീപത്തുനിന്നു ചൊവ്വാഴ്ച രാത്രി കണ്ടെത്തുകയായിരുന്നു. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റായിയ ദേവാലയ അധികൃതരാണ് പോലീസിൽ പരാതി നൽകിയത്.
ദേവാലയങ്ങൾക്കും പള്ളികൾക്കു നേരെ കഴിഞ്ഞ വർഷം ജൂലൈയിൽ വ്യാപക ആക്രമണമുണ്ടായിരുന്നു. നിരവധി കുരിശുകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടുകയുണ്