ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാനൊരുങ്ങി ഒരു കിലോ മീറ്റര്‍ നീളമുളള കെ.സി.വൈ.എം. പതാക
കുരിശുമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് പതാക. അവതരിപ്പിച്ചത്
അനുജിത്ത്
വെളളറട: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടാനൊരുങ്ങി കെ.സി.വൈ.എം. പതാക. കേരള കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്‍റെ പതാകയാണ് കുരിശുമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി റാലിയില്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ എല്‍.സി.വൈ.എം. ഉണ്ടന്‍കോട് ഫൊറോന സമിതിയിലെ പ്രവര്‍ത്തകര്‍ പ്രദർശിപ്പിച്ച് റെക്കോര്‍ഡ് നേട്ടത്തിനൊരുങ്ങുന്നത്. ആഗോള കത്തോലിക്കാ സഭ യുവജനവര്‍ഷത്തിന് സമാപനം കുറിക്കുന്നുവെന്നതും ഈ സംരഭത്തിന് യുവജനങ്ങള്‍ക്ക് പ്രചോദനമായി.
ഒരു കിലോമീറ്റര്‍ നീളവും 10 അടി വീതിയുമുള്ള കെ.സി.വൈ.എം. ന്‍റെ വെളള, ചുവച്ച്, മഞ്ഞ നിറങ്ങളിലുളള പതാകയാണ് പ്രയാണത്തില്‍ ഉള്‍പ്പെടുത്തിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കത്തോലിക്കാ സംഘടനയുടെ ഔദ്യോഗിക പതാക ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ പോകുന്നത്. എല്‍.സി.വൈ.എം. ഉണ്ടന്‍ കോട് ഫെറോന സമിതി അവകാശപ്പെടുന്നു.
ഒരാഴ്ച രാവും പകലുകായി 3 തുന്നല്‍ തൊഴിലാളികളും, ഫൊറോനയിലെ 60 ഓളം എല്‍.സി.വൈ.എം. പ്രവര്‍ത്തകരും പതാക നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഉണ്ടന്‍കോട് ഫൊറോനയിലെ 442 യുവജനങ്ങള്‍ പതാകയുടെ ഇരു വശങ്ങളിലും പിടിച്ച് പ്രയാണത്തില്‍ അണി നിരന്നു.
കേരള കത്തോലക്കാ സഭയിലെ മലങ്കര, സിറോമലബാര്‍, ലത്തീന്‍ രൂപതകളിലെ യുവജന പ്രസ്ഥാനങ്ങള്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും പതാക ഒരേ നിറത്തിലുളളതാണ്. ഫെറോന സമിതിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഫാ.ജോഷി രഞ്ജന്‍, ഫാ.പ്രദീപ് എന്നിവര്‍ പ്രചോദനം നല്‍കി.
വേള്‍ഡ് റെക്കോര്‍ഡിനായി രജിസ്റ്റര്‍ ചെയ്യ്ത ഫൊറോന സമിതി പതാകയുടെ പ്രയാണത്തിന്‍റെ ആകാശ ദൃശ്യങ്ങളുള്‍പ്പെടെയുളള ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുളള ദൃശ്യങ്ങള്‍ വേള്‍ഡ് റെക്കോര്‍ഡ് കമ്മറ്റിക്ക് തിങ്കളാഴ്ച കൈമാറും.
Frankly, I am not sure what we as Christians get out of it. Anyway, congrats to those who worked behind it .