ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: കായികമേളകൾ ധാരാളം അരങ്ങേറുന്ന അനന്തപുരിക്ക് പുതുമ സമ്മാനിച്ചുകൊണ്ട് സാന്റാക്ലോസ് വേഷധാരികൾ സാന്റാഫുഡ്‌ബോൾ മത്സരം നടത്തി. വ്യാഴാഴ്ച വൈകുന്നേരം 5 മണിമുതൽ തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ മുറ്റത്താണ് സാന്റാക്ലോസ് വേഷധാരികളുടെ കാല്പന്തുകളി ആവേശമുണർത്തിയത്.
ടൈറ്റാനിയം, മീഡിയാ ടീം, വി എഫ്, എന്നിങ്ങനെ എട്ടു ടീമുകളിൽ സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ള ഫുഡ്‌ബോൾ പ്രതിഭകൾ സാന്റാക്ലോസ് വേഷധാരികളായി തീപാറുന്ന മത്സരങ്ങൾ കാഴ്ച വെച്ചപ്പോൾ കാണികൾ അങ്ങേയറ്റം ആവേശത്തിലായിരുന്നു.
പ്രശസ്ത നർത്തകി താരാകല്യാൺ മേള ഉദ്‌ഘാടനം ചെയ്തു. 21 – നു വൈകുന്നേരം ആയിരക്കണക്കിന് സാന്റാക്ലോസ് വേഷധാരികൾ പങ്കെടുക്കുന്ന ഘോഷയാത്രയോടെ അനന്തപുരി സാന്റാഫെസ്റ്റിന് സമാപനമാകും.
സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ. ടൈസൺ വൈ., വൈസ് പ്രിൻസിപ്പൽ പി.ജെ.വർഗീസ്, ഹെഡ്മാസ്റ്റർ ജോസെഫ് ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.