Kerala

ക്ഷേത്രം നിൽക്കട്ടെ കുരിശടി പൊളിച്ചുമാറ്റണം; ജില്ലാഭരണകൂടത്തിനും വർഗീയതയോ? പ്രതിക്ഷേധം ഇരമ്പുന്നു

കുരിശടയുടെ തൊട്ടടുത്തുളള ക്ഷേത്രത്തെ പൊളിക്കുന്നതിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല...

സ്വന്തം ലേഖകൻ

വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി വിശ്വാസികള്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി ആരാധിച്ചിരുന്ന കുരിശടി തകര്‍ക്കാന്‍ ജില്ലാ ഭരണ കൂടത്തിന്റെ ശ്രമം. വിഴിഞ്ഞം സെന്റ് ആന്റെണിസ് ദേവാലയത്തിന് കീഴില്‍ കരിമ്പിളിക്കരയില്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന അന്തോണീസ് കുരിശടി പൊളിക്കാനാണ് ഇന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ശ്രമം നടന്നത്. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം നിലനിര്‍ത്തികൊണ്ടാണ് കുരിശടി പൊളിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നതാണ് വിരോധാഭാസം.

ഇന്ന് രാവിലെ കുരിശടിയുമായി ബന്ധപ്പെട്ട യോഗം വിഴിഞ്ഞത്ത് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ ഇടവക വികാരിയായ ഫാ.മൈക്കിള്‍ തോമസിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിന് കൂട്ടാക്കാതെ അധികൃതര്‍ നടത്തിയ ചര്‍ച്ചകളാണ് വലിയ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലേക്ക് നയിച്ചത്. ചര്‍ച്ച നടന്ന അതേ ദിവസം തന്നെ വന്‍ പോലീസ് സന്നാഹത്തോടെ റോഡില്‍ പാറകല്ലുകളിറക്കിയുളള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.

ആരാധനാലങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകേണ്ട സാമാന്യബോധം പോലുമില്ലാതെയായിരുന്നു ഇടപെടലുകള്‍. അദാനി ഗ്രൂപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എന്നാല്‍, കുരിശടയുടെ തൊട്ടടുത്തുളള ക്ഷേത്രത്തെ പൊളിക്കുന്നതിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതും വന്‍ പ്രതിഷേധത്തിന് കാരണമാവുകയാണ്.

കുരിശടിയിലേക്ക് പോകാനായി ശ്രമിച്ച വിശ്വാസികളെ വനിതാ പോലീസിനെ അണിനിരത്തി പോലീസ് തടഞ്ഞു. കോവളം എം.എല്‍.എ. എം.വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 26-ന് വീണ്ടുമൊരു ചര്‍ച്ച വിളിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ തുടര്‍പരിപാടികളില്‍ പാരിഷ് കൗണ്‍സിലെന്റെയും ഇടവക വികാരിയുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker