അനില്‍ ജോസഫ്
ബേത്ലഹേം: ക്രിസ്മസ് പ്രഭയില്‍ ബെത്ലഹേംമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വ്യത്യസ്തമായി. ക്രിസ്തുനാഥന്റെ ജന്മസ്ഥമായ ബെത്ലഹേമിലെ സവിശേഷമായ ഗ്രോട്ടോ ഒരുനോക്കുകാണാന്‍ വന്‍ ഭക്തജനത്തിരക്കാണ് ക്രിസ്മസ് നാളുകളില്‍. പാലസ്തീന് വാദ്യസംഘങ്ങളുടെ പ്രകടനവും ക്രിസ്മസ് രാവിന് വ്യത്യസ്തത നല്‍കുന്നുണ്ട്.
ഉണ്ണിയേശു പിറന്ന് വീണ നേറ്റിവിറ്റി പളളിക്ക് സമീപം മാഞ്ചര്‍ സ്ക്വയറിലാണ് പാലസതീന്‍ സംഘത്തിന്റെ പ്രകടനം. ഭീമന് ക്രിസ്മസ് മരത്തിനും പുല്‍ക്കൂടിനും മുന്നില്‍ ബലൂണുകളുമായി അറബിക് ഭാഷയില്‍ കരോള്‍ ഗാനങ്ങള്‍ മുഴങ്ങി. ആര്‍ച്ച് ബിഷപ്പ് പിയര്‍ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലാണ് ക്രിസ്മസ്നാളുകളില് തിരുകര്‍മ്മങ്ങള്‍. പാലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസും ചടങ്ങുകളില്‍ പങ്കെടുത്തു.
നേറ്റിവിറ്റി പളളിയുടെ നവികരിച്ച തറയോടുകള്‍ കാണാനും സന്ദര്‍ശകര്‍ക്ക് ക്രസ്മസ് നാളുകളില്‍ അവസരമൊരുക്കിയിട്ടുണ്ട്. തൊട്ടടുത്ത സെന്റ് കാതറിന് പളളിയിലും ക്രിസ്മസ് ആഘോഷങ്ങള്‍ സജീവമാണ്.